കോഴിക്കോട് കലക്ടറേറ്റിലേക്ക് വടകരയിലെ വ്യാപാരികള്‍ നടത്തിയ മാർച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാത വികസനത്തിനായി കുടിയൊഴിക്കപ്പെടുന്ന കച്ചവടർക്കാർക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം. വ്യാപരികള്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെയാണ് ജലീല്‍ എന്നയാള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ പൊലീസ് പ്രതിഷേധക്കാരെ…
സിൽവർലൈൻ പദ്ധതിയിലടക്കം ഇടതു സർക്കാരിനെ പിന്തുണച്ച് പ്രസ്താവന ഇറക്കി വിവാദത്തിലായ കോൺഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്ന് സതീശൻ പറഞ്ഞു. പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച…
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ കുറ്റകരമായ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്‍റെ അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അഡ്മിന്‍ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. മധുര ബെഞ്ചിന്‍റേതാണ് വിധി. ‘കാരൂര്‍ ലോയേഴ്‌സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനും ഹരജിക്കാരനുമായ അഭിഭാഷകന്‍ ആര്‍ രാജേന്ദ്രന്‍റെ…
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രിസിന്‍റെ സ്ഥാപക ദിനാഘോഷത്തിനിടെ പതാക പൊട്ടിവീണതില്‍ രോഷാകുലയായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി.കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം നടന്നത്. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തുന്നതിനിടെ കെട്ട്…
ദില്ലി: കൊവിഡ് വാക്സിനുകളായ കൊവോവാക്സിനും കോർബെവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇവയ്ക്ക് അനുമതി ഉടൻ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് കൊവോവാക്സിൻ. ബയോളജിക്കൽ ഇ ആണ് കോർബെവാക്സിൻ നിർമ്മാതാക്കൾ. കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോൾനുപിറവിയയ്ക്കും…
തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല. റിപ്പോർട്ട് പുറത്തുവിടുന്നത് ബാലനീതി നിയമത്തിനെതിരാണെന്നാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ വിശദീകരണം. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. അനുപമയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. ഇതില്‍ തൃപ്തയല്ലെങ്കില്‍ അപ്പീലിന് പോകാമെന്നും…
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചതായും കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അവരുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് രജിസ്‌ട്രേഷൻ…
കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ്…
സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ കൂടുതൽ ദിവസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ആലോചനയും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കാര്യവും മന്ത്രിസഭ…
ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധന കർശനമാക്കി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ് നോട്ടിസ് അയച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അനിൽ കുമാർ കെ കെ പറഞ്ഞു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ…