കണ്ണൂർ: കണ്ണൂർ പ്രസ്സ് ക്ലബ് ലിഫ്റ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിച്ചു. ജില്ലയുടെ സാമൂഹിക സാംസ്കാരിക വികസന കാര്യങ്ങളിൽ സജീവമായി നിലകൊള്ളുന്ന കണ്ണൂർ പ്രസ്സ് ക്ലബിന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമായി മുന്നോട്ടു പോകാൻ പുതിയ ലിഫ്റ്റ് കോംപ്ലക്സ് സഹായകരമാകട്ടെയെന്ന് എം.ബി…
കാർഷിക നിയമങ്ങൾ വീണ്ടും വന്നേക്കുമെന്ന് സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ഇത് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ഒരു പൊതുപരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്ര സർക്കാരിന് നിരാശയില്ലെന്നും മന്ത്രി പറഞ്ഞു.…
കേരളത്തിനു പിന്നാലെ ദുബൈയിലും തരംഗമായി ടോവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’. ദുബൈയിലുള്ള ‘ഐൻ ദുബൈ’ എന്ന ലോകോത്തര യന്ത്ര ഊഞ്ഞാലിൽ ചിത്രത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഐൻ ദുബൈ എന്ന കൂറ്റൻ ഊഞ്ഞാൽ ചക്രത്തിൽ ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. കുടുംബസമേതമെത്തിയ ടോവിനോ…
പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. പന്തളം കുളനട മാന്തുകയിൽ ഇരു വിഭാഗം ആളുകൾ തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാനാണ് പൊലീസ് സംഘം എത്തിയത്.മാന്തുക സ്വദേശി സതിയമ്മ മകൻ അജികുമാർ എന്നിവരെ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.പ്രശ്ന പരിഹാരത്തിന് ശ്രമിച്ച പൊലീസ് സംഘത്തെ കുളനട സ്വദേശി…
വഖഫ് നിയമന വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്. സമരത്തിന്റെ രണ്ടാം ഘട്ടം വരുന്ന മൂന്നാം തീയതി ചേരാനിരിക്കുന്ന ലീഗ് നേതൃയോഗം തീരുമാനിക്കും. സമസ്തയ്ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ തുടര്‍നടപടി ഇല്ലാത്തതടക്കം വിഷയങ്ങള്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ലീഗ് ഉന്നയിക്കും. സ്വന്തം നിലയ്ക്ക് തന്നെ…
ബൈക്കിൽ കടത്തുകയായിരുന്ന 54 കുപ്പി മദ്യവുമായി ആസ്സാം സ്വദേശി പിടിയിൽ.ഉത്തരമേഘലാ ജോയൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ പന്നിയൂർ കൂനം ഭാഗങ്ങളിൽ നടത്തിയ…
കൂത്തുപറമ്പ്: ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പൊലീസ് കേസെടുത്തു. പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. എസ്.ഡി.പി.ഐ…
ക്രിസ്‌മസ്- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ കർശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യം. മാളുകളിൽ മഫ്‌തി പൊലീസിനെ വിന്യസിച്ചു. രാത്രി 11 മണിക്ക് ശേഷം റോഡിൽ വാഹന പരിശോധന കർശനമാക്കും. എന്നാൽ ഇടുക്കിയിലെ ചെക്പോസ്റ്റുകളിലും അതിർത്തി മേഖലകളിലും എക്‌സൈസിന്റെ വ്യാപക പരിശോധന.…
ദില്ലി: രാജ്യത്ത് കൊവിഡും ഒമിക്രോണും വ്യപിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദർശനം നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി…
കെ-റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ആവശ്യപ്പെട്ട് സിപിഐ. പദ്ധതിയുടെ ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് സ്വീകരിക്കും. ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐഎമ്മിനെ ഈ നിലപാട് അറിയിക്കുമെന്നും സിപിഐ വ്യക്തമാക്കി.സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍…