കൂട്ട് കൂടാം…. കൂട് ഒരുക്കാം 2021 തെരുവു നായ്ക്കളുടെ കുഞ്ഞുങ്ങളെ വഴിയിൽ അലയാതെ സംരക്ഷിക്കാൻ പീപ്പിൾ ഫോർ ആനിമൽ വെൽഫയർ കണ്ണൂർ ( PAW Kannur )ന്റെയും ജില്ലാപഞ്ചായത്ത് S P C A യുടെയും സംയുക്ത ആഭിമുഖ്യത്തിൽ അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഞായറാഴ്ച (26.12.2021)കണ്ണൂർ…
ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108 പേര്‍ക്ക്.കേരളം ഒമിക്രോണ്‍ വ്യാപനത്തില്‍ 27…
ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും . പ്രത്യേക പേടകത്തിൽ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിതകൾ ആചാരപൂർവം വരവേൽക്കും.ഘോഷയാത്ര കടന്നു പോകുന്ന നിലയ്ക്കൽ പമ്പ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടതാണ്…
ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടന്നു. ക്രൈസ്തവ വിശ്വാസികള്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. മുഴുവന്‍ ദേവാലയങ്ങളിലും വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പാതിരാ കുര്‍ബാന കൈകൊള്ളുന്നതിനായി…
വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷിനെ നിയമിച്ചു. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതിക സുഭാഷ്. വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി തിങ്കളാഴ്ച ചുമതലയേൽക്കുമെന്ന് ലതിക സുഭാഷ് അറിയിച്ചു. കോൺഗ്രസ് വിട്ട ലതിക സുഭാഷ് എൽഡിഎഫിൽ എത്തിയത്ത് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന്…
ഇ സഞ്ജീവനി വഴി ഒമിക്രോണ്‍ സേവനങ്ങളും;ക്വറന്‍റീനില്‍ കഴിയുന്നവർക്കും ലക്ഷണം ഉള്ളവർക്കും ചികിത്സ തേടാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.…
കോഴിക്കോട്: കൃഷ്ണപ്രിയയുടെയും നന്ദകുമാറിന്‍റെയും മരണത്തിന് ശേഷവും ക്രൂരമായ വിദ്വേഷപ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്ന് കുടുംബത്തിന്‍റെ പരാതി. നേരത്തെ നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ റെക്കോഡ് ചെയ്തത് ഇപ്പോൾ ചില ഓൺലൈന്‍ മാധ്യമങ്ങൾ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും കൃഷ്ണപ്രിയയുടെ അച്ഛന്‍ മനോജ്…
ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു;പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ജെമ്മ ജോസഫ്
കോഴിക്കോട്: ഒളിപ്യൻ പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്ട താരം ജെമ്മ ജോസഫ്. ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. സ്വകാര്യ ഫ്ലാറ്റ് നിർമ്മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചു എന്നാണ് ആരോപണം. ഉഷ ചില ആനുകൂല്യങ്ങൾ പറ്റിയെന്നും ജെമ്മ ജോസഫ്…
ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നർ അറിയിച്ചത്. ഐപിഎൽ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ്…
കണ്ണൂർ യൂണിവേഴ്സിറ്റിയില്‍ തീപ്പിടിത്തം. സര്‍വ്വകലാശാലയിലെ ബി.എഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിൽ ആണ് തീപ്പിടിത്തമുണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. തളിപ്പറമ്പ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സ്ഥലത്തുനിന്ന് ലഭിക്കുന്ന പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.…