‘ഉന്നത വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം’, മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് ഗവർണർക്കു കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി  സ്വയം രാജിവച്ച് പുറത്തു പോകുന്നില്ലെങ്കിൽ അവരെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു  നൽകിയ കത്തിൽ ആവശ്യപ്പെട്ടു.കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലർ നിയമന പ്രക്രിയ അട്ടിമറിക്കാനും…

/

ഹലാൽ വിദ്വേഷ പ്രസംഗം; കെ. സുരേന്ദ്രനെതിരെ കേസ്

ഹലാൽ ഭക്ഷണം സംബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. വെൽഫെയർ പാർട്ടി നല്‍കിയ പരാതിയിലാണ് നടപടി. സെക്രട്ടേറിയേറ്റിന് മുന്നില്‍ നവംബർ 17 ന് നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാറാണ്…

/

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി; ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് നിര്‍വഹിക്കും. കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലി…

/

വിദ്യാർഥികളുടെ കൺസഷൻ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെന്ന് മന്ത്രി

വിദ്യാർഥികളുടെ കൺസഷൻ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സാമ്പത്തികമായുള്ള കൺസഷനെ സംബന്ധിച്ച നിർദേശം മാത്രമാണ് മുന്നോട്ട് വരുന്നത്. ഇത് വിപ്ലവകരമായ നിർദേശമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിദ്യാർഥികൾക്ക് ഏത് നിലയിലുള്ള സൗജന്യം ലഭിച്ചാലും വകുപ്പ് സ്വാഗതം…

/

ജെൻഡർ ന്യൂട്രൽ യൂണിഫോം; സർക്കാരിന് എതിർപ്പില്ല, അനാവശ്യ വിവാദം വേണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ യൂണിഫോം ലിംഗ വ്യതാസമില്ലാതെ ഏകികരിക്കാനുള്ള നിർദേശം സ്വാഗതം ചെയുന്നു. സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ…

/

കണ്ണൂർ വിസിയുടെ പുനർനിയമനം: ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധി ഇന്ന്

കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ ഫയൽ ചെയ്ത ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് വിധി പറയും. ഹർജിയിൽ സിംഗിൾ ബെഞ്ച് പ്രാഥമിക വാദം കേട്ടിരുന്നു.2017 നവംബർ മുതൽ ഇക്കഴിഞ്ഞ നവംബർ 22 വരെയായിരുന്നു കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ…

/

തലച്ചുമട് ജോലി മാനുഷിക വിരുദ്ധം; നിരോധിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി

തലച്ചുമടിനെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി. തലച്ചുമട് ജോലി മാനുഷിക വിരുദ്ധമാണെന്നും അത് നിരോധിച്ചേ മതിയാകൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ തലച്ചുമട് നടക്കില്ലെന്നും കോടതി പറഞ്ഞു. തലച്ചുമട് തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. മെഷീനുകൾ ഇല്ലാത്ത കാലത്തെ രീതി ഇനിയും തുടരരുത്.…

//

കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം; ഉമ്മന്‍ ചാണ്ടി

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരെ ഉയര്‍ന്ന ജനരോഷം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.…

/

ലീഗ് കടുത്ത വര്‍ഗീയ പ്രചാരകരായി മാറുന്നു; രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി

മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ പ്രചാരകരായി ലീഗ് മാറുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്ന അണികളെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ‘രാഷ്ട്രീയത്തിനുവേണ്ടി മതം ഉപയോഗിക്കുന്നത് ശരിയല്ല. വഖഫ് സമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ നടത്തിയത് കടുത്ത വര്‍ഗീയ പ്രചാരണമാണ്’. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സംഘപരിവാറും…

/

സഹകരണ സ്ഥാപനങ്ങൾ ബാങ്കല്ലെന്ന് ആർബിഐ നിലപാടിനെതിരെ സർക്കാർ കോടതിയിലേക്ക്

സഹകരണ സ്ഥാപനങ്ങൾ ബാങ്കല്ലെന്ന റിസർവ് ബാങ്ക് നിലപാടിനെതിരെ സംസ്ഥാന സർക്കാർ കോടതിയിലേക്ക്. നിയമ വിരുദ്ധമായി കൂടിക്കാഴ്ച നടത്തുന്നതിനായി സഹകരണമന്ത്രി വി.എൻ വാസവൻ നാളെ ഡൽഹിയിലെത്തും. ആർബിഐ തീരുമാനം ശരിവെച്ചുകൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ സംസാരിച്ചത്. ഈ സാഹചര്യത്തിലാണ് നിയമനടപടികളിലേക്ക് നീങ്ങാൻ…

/