പാലക്കാട് വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വടക്കഞ്ചേരി പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. ശിവന്‍റെ കഴുത്തിനും കാലിനും വെട്ടേറ്റിട്ടുണ്ട്. രക്തം വാര്‍ന്നുപോയെങ്കിലും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ശിവനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബി.ജെ.പി, ആര്‍.എസ്.എസ് പ്രവർത്തകരാണ് ശിവനെ അക്രമിച്ചതെന്ന് കോൺഗ്രസ്…
ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ഇന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു ചര്‍ച്ച നടത്തും. സ്വകാര്യ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍…
ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്നലെ പാന്ത ചൗക്കിലെ പൊലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ വിവിധ മേഖലകളില്‍ സേന കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഭീകരര്‍ക്കായുള്ള പരിശോധന തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരന്‍കോട്ടില്‍ വനമേഖലയിലാണ് സംഘര്‍ഷമുണ്ടായത്.…
പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. പുലർച്ചെ 3 മണിക്ക് തുറന്ന ക്ഷേത്ര നട ഇനി ദ്വാദശി നാളായ ബുധനാഴ്ച രാവിലെ 9 മണി വരെ തുറന്നിരിക്കും. ഇന്ന് രാവിലെ ഉച്ചയ്ക്ക് 2…
സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വർധിച്ചത് പ്രതിസന്ധിയായെന്ന് സ്കൂൾ അധ്യാപകർ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ പാചക ചെലവിലേക്കുള്ള തുക കൂട്ടാൻ തയാറെന്ന് സർക്കാർ അറിയിച്ചു.…
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജിക്കാരനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തി. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഹര്‍ജിക്കാരനോട് പറഞ്ഞ കോടതി, അദ്ദേഹം മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലല്ലോ, പിന്നെ എന്തിനാണ് ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വയ്ക്കുന്നതിനെ കുറിച്ച് ലജ്ജിക്കുന്നതെന്നും ചോദിച്ചു.രാഷ്ട്രീയ…
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്ന് കൗണ്‍സില്‍ ഏകകണ്‌ഠേന നിലപാട് സ്വീകരിക്കുകയായിരുന്നു.വലിയ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് ജിഎസ്ടി കൗണ്‍സില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം…
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം വാര്ഷികാഘോഷവുമായി ബന്ധപ്പെട്ട് കൈരളി ചാനൽ ടീം ഹിസ്റ്റോറിക്കൽ ഫ്‌ളൈറ്റ് ജേർണിയും കണ്ണൂർ ഡെവലപ്മെന്റ് ഫോറവും ചേർന്ന് നടത്തിയ പരിപാടിയിൽ വെച്ചു മസ്‌കോട്ട് പാരഡൈസ് എം ഡി യും കണ്ണൂർ ഡെവലപ്മെന്റ് ഫോറം കോ-ചെയർമാനുമായ സി ജയചന്ദ്രനെ തദ്ദേശ സ്വയംഭരണ…
ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ധീരസൈനികർക്കായി അനുസ്മരണം സംഘടിപ്പിച്ചു. ടീം കണ്ണൂർ സോൾജിയേഴ്സ് സെക്രട്ടറി ജിജു കുറുമാത്തൂർ സ്വാഗതം പറഞ്ഞു .വിനോദ് എളയാവൂർ അനുസ്മരണ പ്രഭാഷണം നടത്തി .രജീഷ് തുമ്പോളി പുഷ്പചക്രം സമർപ്പിച്ചു. ടീം…
തിരുവനന്തപുരം: സർവ്വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചാൻസലർ പദവി ഭരണഘടനാ പദവിയല്ല. നിയമസഭ പാസാക്കുന്ന ഒരു നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസറായി ഗവർണറെ അവരോധിച്ചത്.…