സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത, ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങളിറക്കി

കൊടും ചൂടിൽ വലയുന്ന കേരള ജനതക്ക് ഒടുവിൽ ആശ്വാസ വാ‍ർത്ത. സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ 17ആം തീയതി വരെയുള്ള തീയതികളില്‍ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലോട്…

//

ഏഴ്‌ ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട്‌; ഇന്ന് നാല് ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കും

സംസ്ഥാനത്ത് ചൂട് വീണ്ടും ഉയർന്നു. കോട്ടയം ജില്ലയിൽ താപനില ഉയർന്ന് 38 ഡി​ഗ്രി സെൽഷ്യസ് ആയി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. പുനലൂരിൽ 37.5 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം ഏഴ്‌ ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട്‌ രേഖപ്പെടുത്തിയതായി സെന്റർ ഫോർ…

//

സ്കൂൾ വാനിൽ വന്നിറങ്ങി, അമ്മയുടെ കൺമുന്നിൽ അതേ വാഹനമിടിച്ച് ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

കുലശേഖരത്ത്  അമ്മയുടെ മുന്നിൽ വച്ച് സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ വാനിൽ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന ഒന്നാം ക്ലാസുകാരൻ സൂര്യനാഥ് (6) ആണ് അതേ വാൻ ഇടിച്ച് മരിച്ചത്. വീടിനു മുന്നിൽ കുട്ടികളെ കാത്തുനിന്ന അമ്മയുടെ കൺമുന്നിൽ ആയിരുന്നു…

/

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട; രണ്ട് പേർ പിടിയിൽ

ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന്കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കരനിൽ നിന്നായി 82,12,660 രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.ഷാർജയിൽ നിന്നെത്തിയ കാസർകോട് ചൂരി സ്വദേശി അബ്ദുൾ ലത്തീഫിൽ നിന്ന് ₹65,48,620/-. വിലമതിക്കുന്ന 1157 ഗ്രാം സ്വർണമാണ് പിടികൂടിയത്. രണ്ട് പോളിത്തീൻ പാക്കറ്റുകളിലായി രണ്ട്…

///

മാർച്ച് 16ന് കണ്ണൂർ കോർപ്പറേഷൻ ഓഫീസ് എൽഡിഎഫ് ഉപരോധിക്കും; എം.വി. ജയരാജന്‍

കണ്ണൂര്‍ കോര്‍പ്പറേഷനിലെ തകര്‍ന്ന റോഡുകളും അഴിമതി ഭരണവും വിവേചനവും ഉയര്‍ത്തിക്കാട്ടി മാര്‍ച്ച് 16ന് കോര്‍പ്പറേഷന്‍ ഓഫീസ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഉപരോധിക്കുമെന്ന് സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം.വി ജയരാജന്‍.യുഡിഎഫ് ഭരണത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വികസനമല്ല, അഴിമതിയാണ് നടക്കുന്നത്,എന്തിനുമേതിനും സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന മേയര്‍ക്ക് റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 25ലധികം സമരങ്ങള്‍…

///

‘അടുത്ത തവണ തോൽക്കും’, ഷാഫി പറമ്പിലിനോട് സ്പീക്കർ, സഭയിൽ പ്രതിഷേധം

ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരളത്തില്‍ 900ത്തിലധികം തദ്ദേശ സ്ഥാപനങ്ങളുണ്ട്. എല്ലാ പ്രശ്‌നങ്ങളും നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.സീറ്റില്‍ ഇരിക്കാതെ ഡയസിന് മുന്നില്‍ പ്രതിഷേധിക്കുന്നവരെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്നും…

///

കരിയർ എക്സ്പോ 2023; യുവജന കമ്മീഷന്റെ നേതൃത്വത്തിൽ കാസർഗോഡ് തൊഴിൽ മേള സംഘടിപ്പിക്കുന്നു

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2023 മാർച്ച് 18 ശനിയാഴ്ച കാസർഗോഡ് തൃക്കരിപ്പൂർ ഗവ. പോളിടെക്നികിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. “കരിയർ എക്സ്പോ 23” എന്ന ഈ തൊഴിൽ മേളയിൽ 18 നും…

//

സൗജന്യ സ്ക്രീനിങ് ക്യാംപ് നാളെ

കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി സൗജന്യ സ്ക്രീനിങ് ക്യാംപ് നാളെ കണ്ണൂർ, കാസർകോട് ജില്ലയിലെ ഒട്ടേറെ സ്വകാര്യ ആശുപത്രികളിലായി നടക്കും കണ്ണിനുള്ളിലെ മർദം ഒപ്റ്റിക് നാഡിക്കു താങ്ങാനാവാതെ കൂടു തലാകുന്ന രോഗമാണ് ഗ്ലോ ക്കോമ. കാഴ്ചയുടെ നിശബ്ദനായ കള്ളനെക്കുറിച്ച്…

///

നിയുക്തി 2023 മെഗാ ജോബ് ഫെസ്റ്റ് 25ന് തലശ്ശേരിയിൽ

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് സംഘടിപ്പിക്കുന്ന കോഴിക്കോട് മേഖലാതല ജോബ് ഫെസ്റ്റ് മാർച്ച് 25ന് ശനിയാഴ്ച്ച രാവിലെ 9.30 മുതൽ തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി അമ്പതിലേറെ പ്രമുഖ സ്വകാര്യ…

//

വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ കത്തിച്ചത് തന്നെ; പ്രതി പിടിയിൽ

വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ കത്തിച്ചത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഷമീമിന്റെ സഹോദരൻ ഷംസീനിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് തീ വെപ്പെന്നാണ് പോലീസ് നിഗമനം. വിവിധ കേസുകളിൽ പിടിച്ച അഞ്ച് വാഹനങ്ങളാണ്…

///