സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നാളെ മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു.കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ്…
നിയമസഭ പാസാക്കിയ ഒരു നിയമം മുഖ്യമന്ത്രി എങ്ങനെ പിൻവലിക്കുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ മുനീർ. സിഎഎ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് എന്നിട്ട് ഇതുവരെ പിൻവലിച്ചിട്ടില്ല. നിയമസഭയിൽ പറഞ്ഞ ഉറപ്പുകൾ പാലിക്കാത്ത മുഖ്യമന്ത്രി പുറത്തു നൽകുന്ന ഉറപ്പുകൾ എങ്ങനെ വിശ്വസിക്കുമെന്നും…
പി .എസ്. സിക്ക് പകരം വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രുപീകരിക്കാൻ ആലോചിച്ച് സർക്കാർ. മന്ത്രി വി അബ്‌ദുറഹ്മാനെ ചർച്ചകൾക്കായി എ കെ ജി സെന്ററിലേക്ക് വിളിപ്പിച്ചു. വഖഫ് നിയമനങ്ങൾ ബോർഡിന് കീഴിലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ സി പി ഐ എം ആരംഭിച്ചു.അതേസമയം നിയമനം പിൻവലിക്കുന്നത്…
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചത്. ഇതിൽ ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. കോഴിക്കോട് 2,…
കണ്ണൂർ: കക്കാട് ഭാര്യയേയും മകളേയും വെട്ടിപരിക്കേൽപ്പിച്ചയാൾക്കെതിരെ കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെയും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവിദയ്ക്ക് തലയ്ക്കാണ് പരിക്ക്.…
കോഴിക്കോട്: ഇത് സേവ് ദ ഡേറ്റുകളുടെ കാലം. വിവാഹ തീയതി നിശ്ചയിച്ചാൽ, എങ്ങനെ വ്യത്യസ്തമായ ഒരു സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്യാമെന്നാണ് വധുവരൻമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും ആലോചന. ഇത്തരത്തിൽ കോഴിക്കോട്ടെ ഒരു സബ് ഇൻസ്പെക്ടറുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വനിതാ…
കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കംട്രോള്‍ റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്. ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ എസ് ഐ രതീഷ്…
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ…
മുന്നറിയിപ്പില്ലാതെ രാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്ന തമിഴ്നാടിന്‍റെ നടപടി കേരളം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യും. പത്താം തിയ്യതി ഹരജി പരിഗണിക്കുമ്പോൾ പ്രശ്നം ഉന്നയിക്കും. മുന്നറിയിപ്പില്ലാതെ രാത്രിയിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. 10 മിനിറ്റ് മുമ്പ് ഇ മെയിൽ…
തലശ്ശേരിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ധർമടം പാലയാട് സ്വദേശി ഷിജിൽ, കണ്ണവം സ്വദേശികളായ ആർ രഗിത്ത്, വി വി ശരത്ത്, മാലൂർ സ്വദേശി ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട 15 പേരെ കൂടി തിരിച്ചറിഞ്ഞതായി തലശ്ശേരി…