മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് നെയ്ത്തിരി തെളിക്കും. ഉപ ദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും. നാളെ പുലർച്ചെ നിര്‍മ്മാല്യ…
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1906 വരെ സ്വര്‍ണവില ഉയര്‍ന്നതോടെ കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഗ്രാമിന് 30 രൂപ കൂടി 5245 രൂപയും പവന് 41960 രൂപയുമായിരുന്നു വിപണി നിരക്ക്. ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയുടെയും…
വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തീപിടിത്തം. സംഭവത്തില്‍ മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. പോലീസ് സ്‌റ്റേഷനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന, വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും…
ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് – സമീപം കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർയാത്രികരായ തലശേരി പിലാക്കൂൽ സ്വദേശികളായ അബ്ദുൾ റൗഫ്,റഹീം എന്നിവരാണ് മരിച്ചത്.…
സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2022ല്‍ കമ്പനിയുടെ അറ്റാദായം 46 ശതമാനം തോതില്‍ വര്‍ധിച്ചു. നേട്ടം ഓഹരി ഉടമകള്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്ന് സൗദി അരാംകോ അറിയിച്ചു.2022 വാര്‍ഷികാവലോകന റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ വളര്‍ച്ച രേഖപ്പെടുത്തിയത്. 2021നെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 46.5ശതമാനം തോതിലാണ്…
കൂത്തുപറമ്പിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ.കർണാടക ചിക്കബലപുര സ്വദേശി ഹരീഷിനെ (22 ) ആണ് കൂത്തുപറമ്പ് എസ് ഐ എബിനും സംഘവും അറസ്റ്റുചെയ്തത് . ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. കൂത്തുപറമ്പ് തലശ്ശേരി റോഡിലെ ഷബീന ജ്വല്ലറിയിൽ ആയിരുന്നു കവർച്ചാശ്രമം.…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്.32 വയസാണ് ഇവർക്ക്.ദുബായില്‍ നിന്നാണ് അസ്മ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസ് വിഭാഗത്തിന് യുവതി സ്വര്‍ണം കടത്തുന്നുണ്ടെന്ന്…
അടുത്ത അധ്യയന വർഷം ജില്ലയിൽ ആവശ്യമുള്ള പാഠപുസ്‌തകങ്ങൾ ഡിപ്പോയിലെത്തി. ഒമ്പത്, പത്ത് ക്ലാസുകളിലെ ആറ് ലക്ഷത്തോളം പുസ്‌തകങ്ങളാണ് ആദ്യ ഘട്ടത്തിൽ പയ്യാമ്പലത്തെ പുസ്‌തക ഡിപ്പോയിൽ എത്തിയത്. പരീക്ഷ കഴിഞ്ഞ് പോകുന്ന ദിവസം തന്നെ അടുത്ത വർഷത്തെ പുസ്‌തകവും കുട്ടികളുടെ കൈയിൽ എത്തിക്കുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നത്.…
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് തലശ്ശേരിയിൽ കടലേറ്റം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തലശ്ശേരി തീരത്ത് കടൽ കൂടുതൽ പ്രക്ഷുബ്ധമാണ്. വ്യാഴാഴ്ച പുലർച്ച തലശ്ശേരി ജവഹർഘട്ടിന് സമീപം കടലേറ്റമുണ്ടായിരുന്നു. കടൽവെള്ളം കരയിലേക്ക് ഇരച്ചെത്തിയതിനാൽ തീരത്ത് നിർത്തിയിട്ടിരുന്ന ഏതാനും മീൻപിടിത്ത തോണികൾക്ക് കേടുപാടുകളുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികൾ എത്തി തോണികൾ…
വിവാദ പരാമർശവുമായി കർണാടക ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ കെഎസ് ഈശ്വരപ്പ. ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനർത്ഥം അള്ളാഹു ബധിരനാണെണെന്ന് ഈശ്വരപ്പ പറഞ്ഞു. ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈശ്വരപ്പയുടെ പരാമർശം.ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ അടുത്ത് ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളി…