കർണാടകക്ക് പിറകേ ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തി. ആഫ്രിക്കയിൽ നിന്ന് എത്തിയ ആൾക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്‌വെയിൽ നിന്ന് എത്തിയതാണ്. പൂനെ ലാബിലേക്ക് സാംപിൾ പരിശോധിക്കാൻ അയച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട്…
ജവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…
ശബരിമല-നിലയ്ക്കൽ എന്നിവിടങ്ങളിലേക്കുള്ള പലച്ചരക്ക്/ പച്ചക്കറി വിതരണ ക്രമക്കേടിൽ ഒന്നാം പ്രതി ജെ ജയപ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രമക്കേടിൽ പ്രതിയുടെ പങ്കാളിത്തം വ്യക്തമെന്ന് ഹൈക്കോടതി പറഞ്ഞു. ജയപ്രകാശിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്…
സംസ്ഥാനത്തെ റോഡുകളെ വിമർശിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യക്തി പരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ് പ്രതികരിച്ചു. നികുതി നൽകുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്ന്…
സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ സേവനങ്ങൾക്കായി സമീപിക്കുമ്പോൾ ആരോഗ്യകരമല്ലാത്ത പെരുമാറ്റമാണ് ജീവനക്കാരുടേതെന്ന് വിമർശനമുണ്ട്. ആരും വ്യക്തിപരമായ ഔദാര്യത്തിനു വേണ്ടിയല്ല, അവരുടെ അവകാശത്തിനു വേണ്ടിയാണ് വരുന്നത്. സംസ്ഥാനത്തിൻ്റെ പൊതുസ്വഭാവത്തിനു ചേരാത്ത കടുത്ത ദുഷ്പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുൻസിപ്പൽ…
നോർവേയിൽ നിന്നെത്തിയ എം.ബി.ബി.എസ് വിദ്യാർഥിനിയുടെ സ്രവം ഒമിക്രോൺ സംശയത്തെ തുടർന്ന് പരിശോധനക്കയച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ പരിശോധനയിലാണ് വിദ്യാർഥിനി കോവിഡ് പോസിറ്റീവായത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് വിദ്യാർഥിനി. വിദേശത്തുനിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍റെ സമ്പര്‍ക്ക പട്ടികയും ആരോഗ്യ വകുപ്പ് ഇന്ന് തയ്യാറാക്കും. കോഴിക്കോടും ഒമിക്രോൺ ജാഗ്രത…
കണ്ണൂര്‍: വിശപ്പ് സഹിക്കാനാവാതെ പേരാവൂരില്‍ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കിയെന്ന പേരില്‍ നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വാസ്‌തവവിരുദ്ധമായ പ്രചാരണം. നീതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സില്‍ കേരളം നേട്ടമുണ്ടാക്കിയതിന് പിന്നാലെയായിരുന്നു വിശപ്പ് മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന 15കാരിയേക്കുറിച്ച് വ്യാപക പ്രചാരണം ആരംഭിച്ചത്. ബിജെപി…
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സെമിനാറും സാംസ്കാരിക സായാഹ്നവും നടത്തും.ഡിസംബർ ഒമ്പതിന് കണ്ണൂർ മാസ്കോട്ട് പാരഡൈസിലാണ് പരിപാടികൾ. പരിപാടികളുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണ യോഗം മാസ്കോട്ട് പാരഡെസിൽ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്…
കണ്ണൂർ: മൂന്നു ബിബിഎ വിദ്യാർഥികളുടെ മാത്രം സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയം നടത്താനും തുടർന്ന് പരീക്ഷാനിയമങ്ങളൊന്നും പാലിക്കാതെ എത്രയും പെട്ടെന്ന് ഫലം പ്രസിദ്ധീകരിക്കാനുമായി വൈസ് ചാൻസലർ നൽകിയ നിർദേശത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ പരീക്ഷാഭവനിലെ ജീവനക്കാരെ സ്ഥലം മാറ്റി. ബിബിഎ ടാബുലേഷൻ ചെയ്യുന്ന രണ്ട് സെക്ഷൻ ഓഫീസർമാരെയും…
കണ്ണൂർ: ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത കണ്ണൂരിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപനങ്ങളില്‍ വെക്കണം. പേപ്പര്‍ കപ്പുകള്‍ ഉള്‍പ്പെടെയുള്ള ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍…