ദില്ലി: ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ പറഞ്ഞു. ഇതിൽ 18 പേർ കൊവിഡ് പൊസിറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ ഭീഷണിയെ നേരിടാൻ രാജ്യം സജ്ജമാണ്. കേന്ദ്രവും, സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന്…
ഒമിക്രോണിൽ ഭീതി വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്ഡസുഖ് മാണ്ഡവ്യ. ഒമിക്രോൺ ബാധിതരുടെ സമ്പർക്കപ്പട്ടിക ശേഖരിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും വാക്‌സിനേഷൻ വേഗത വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.ഇന്നലെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ്…
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ചര്‍ച്ച നടത്തും. ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടത്തുക. ഇന്ധന വില വര്‍ധനവിന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത…
തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്ന് ബിജെപി ജില്ലാ നേതൃത്വം. സംഘർഷാവസ്ഥ മുന്നിൽ കണ്ടാണ് ജില്ലാ കലക്ടർ തലശ്ശേരിയിൽ 144 പ്രഖ്യാപിച്ചത്. കൂട്ടംകൂടുന്നതിനും പ്രകടനത്തിനും തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കെ.ടി ജയകൃഷ്ണൻ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസ് പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ…
തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതൽ ആറാം തീയതി വരെയാവും നിരോധനാജ്ഞ. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ കൊലവിളി പ്രകടനം വിവാദമായിരുന്നു. ഇതിനു പിന്നാലെ ഇന്നും ഒരു റാലി നടത്താൻ ബിജെപി തീരുമാനിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.തലശ്ശേരിയിൽ…
കോഴിക്കോട്: കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ജീനോമിക് സീക്വൻസിംഗ് പരിശോധന നടത്തി ഒമിക്രോൺ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്‍ററി…
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും പിടിയില്‍. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു. അതിക്രൂരമായി സന്ദീപിനെ കുത്തികൊന്നതിന് പിന്നാലെ പ്രതികൾ രാത്രിയോടെ…
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. തിരിച്ചുവരവിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. നവംബര്‍ 22നാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യകാരണങ്ങള്‍ എന്നു പറഞ്ഞാണ് അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലയതിനു…
അന്തരിച്ച പത്രപ്രവർത്തകൻ ദേശാഭിമാനി സബ് എഡിറ്റർ രാജീവൻ കാവുമ്പായിയുടെ പേരിലുള്ള മാധ്യമഅവാർഡിന് മനോരമ കൊച്ചി യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ എം.ഷജിൽകുമാർ അർഹനായി. മനോരമ ദിനപത്രത്തിൽ 2020 ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച ‘‘അനാസ്ഥ അരുത്; മരുന്നാണ്’’ എന്ന ലേഖനമാണ് ഷജിൽകുമാറിനെ അവാർഡിന് അർഹനാക്കിയത്.കണ്ണൂർ പ്രസ്സ്ക്ലബും…
കൊച്ചി: കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സർക്കാർ നൽകിയ അപ്പീലിലാണ് നടപടി.കൊവിഷീൽഡ് വാക്സിൻ രണ്ടു ഡോസുകൾക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള 30 ദിവസമാക്കി സിംഗിൾ ബെഞ്ച് കുറച്ചിരുന്നു. കിറ്റെക്സ് നൽകിയ ഹർജിയിലായിരുന്നു മുൻ…