സംസ്ഥാന വ്യാപകമായി കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’ എന്ന പേരില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശനി, ഞായര്‍ ദിവസങ്ങളിലായി 156 സ്ഥാപനങ്ങള്‍ പരിശോധിച്ച് വിവിധ കമ്പനികളുടെ 38…
കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തനിക്ക് നോട്ടീസ് നല്‍കിയത് ബോധപൂര്‍വം അപമാനിക്കാനാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി ഡൽഹിയിൽ പറഞ്ഞു. പ്രസ്താവനയില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കെ പി സി സി പ്രസിഡന്റിന് നേരിട്ട് വിളിച്ചു പറയാവുന്നതേയുണ്ടായിരുന്നുള്ളൂ. ലോക്‌സഭയിലേക്കും…
കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ (14-03-2023) മുതൽ 16-03-2023 വരെ 1.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…
സംസ്ഥാനത്തെ മേജര്‍ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസികളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നു. നിലവില്‍ 72 കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുണ്ട്. വിവിധ കമ്പനികളുടെ എണ്ണായിരത്തിൽ അധികം മരുന്നുകളാണ് സൗജന്യ നിരക്കില്‍ ഇവിടെ ലഭ്യമാക്കുന്നത്. ഇതിനായുള്ള നടപടികൾക്ക് തുടക്കമായി.…
കാൽനട യാത്രക്കാരുടെ റോഡ് മുറിച്ചു കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുമ്പോൾ സമ്മതിക്കാതെ അമിത വേഗത്തിൽ കയറി പോകാൻ ശ്രമിക്കുന്ന വാഹന…
ചൈനീസ് പ്രസിഡന്റായി മൂന്നാം തവണയും അധികാരത്തിലേറിയ ഷീ ജിൻപിംഗിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷീ ജിൻപിംഗിന് വിപ്ലവാഭിവാദ്യങ്ങൾ. ആഗോള രാഷ്ട്രീയത്തിൽ പ്രധാന ശബ്ദമാകാൻ ചൈനയ്ക്ക് കഴിഞ്ഞത് പ്രശംസനീയമാണ്. ചൈനയിൽ അഭിവൃദ്ധിയുണ്ടാകാൻ നടത്തുന്ന നിരന്തരമായ…
ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ ഈമാസം 28ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. കേന്ദ്ര ട്രാൻസ്പോർട്ട് നിയമത്തിന്റെ പേരിൽ ചരക്കുകടത്ത് മേഖലയിലെ തൊഴിലാളികളോട് സമാനതകളില്ലാത്ത ശിക്ഷാനടപടികളാണ് റവന്യൂ, പൊലീസ്, ആർ.ടി.ഒ, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. മാത്രമല്ല,ചരക്കു വാഹന വാടക നിശ്ചയിക്കുന്നതിന് ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ…
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. കേരളത്തിൽ തുടർച്ചയായി നാലാം ദിവസവും ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തി. 38°c. സാധാരണയെക്കാൾ 3.2 °c കൂടുതൽ ചൂട്. പുനലൂരിൽ 37.5 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കരയിൽ 37.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കേരളത്തില്‍ ഇന്നലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5695 രൂപയും പവന് 45560 രൂപയുമായിരുന്നത് ഇന്ന് ഗ്രാമിന് 5728 രൂപയും പവന് 45824 രൂപയുമായി. ഗ്രാമിന് 33 രൂപയും പവന് 264 രൂപയുമാണ് പുതുതായി വര്‍ധിച്ചത്.…
ഈ വർഷത്തെ ഓസ്കാർ വേദിയിൽ ഇന്ത്യൻ സിനിമക്ക് അഭിമാന നിമിഷം. ഓസ്കാർ വേദിയിൽ ഒർജിനൽ സോങ് വിഭാഗത്തിൽ ‘നാട്ടു നാട്ടു’ എന്ന ഗാനം തിരഞ്ഞെടുത്തു. ആർ.ആർ.ആർ എന്ന ചിത്രത്തിലെ തെലുഗു ഗാനമാണ് ‘നാട്ടു നാട്ടു’. ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ഗാനം ഓസ്കർ വേദിയിൽ അവതരിപ്പിക്കപ്പെടുന്നത്.…