സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകളിൽ വർധന; 6 പേർക്ക് കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പനിയും പകർച്ച വ്യാധികളും മാറ്റമില്ലാതെ തുടരുന്നതിനിടെ എച്ച്1 എൻ1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ഇത് സമീപകാലത്തെ ഉയർന്ന കണക്കാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ പുതുതായി സ്ഥിരീകരിച്ചത്. രണ്ടെണ്ണം…

///

എം കെ രാഘവന് താക്കീത്, മുരളീധരന് മുന്നറിയിപ്പ്; കെപിസിസി നടപടി നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തിൽ

കോൺ​ഗ്രസിനെതിരായ പരസ്യ വിമർശനത്തിൽ എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ല. പറയാൻ നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും രാഘവൻ  പറഞ്ഞില്ല. താക്കീത് ചെയ്തുള്ള കത്ത്…

///

മധ്യ-വടക്കൻ കേരളത്തിൽ ചൂട് കഠിനമാകും; കണ്ണൂരടക്കം 3 ജില്ലകളിൽ സൂര്യാതാപ മുന്നറിയിപ്പ്

കൊടും ചൂടിൽ നിന്ന് കേരളത്തിന് തത്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. ചൂട് മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഏറ്റവുമധികം കഠിനമാകുക. എന്നാൽ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിളലാണ് സൂര്യാതപ മുന്നറിയിപ്പ്. അതേസമയം…

//

കണ്ണൂർ വിമാനത്താവളത്തിൽ കാറപകടം; നാലുപേർക്ക് പരുക്ക്

കണ്ണൂർ വിമാനത്താവളത്തിൽ കാർ അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്കേറ്റു.  മൂന്നുപേരെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും ഒരാളെ കണ്ണൂരിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം.അമിത വേഗത്തിൽ എത്തിയ കാർ കാന്റീന് സമീപത്തെ ഹമ്പിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. എയർപോർട്ട് പോലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ …

//

സ്വർണ്ണവില കൂടി

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. പവന് 600 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 41,720 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.ഗ്രാമിന് 75 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,215 രൂപയായി.കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി…

//

സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷ ഉച്ചക്ക്​ 1.30 മുതൽ

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ച്​ 13ന്​ തുടങ്ങുന്ന വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു.ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക്​ വരുന്ന സാഹചര്യത്തിലാണ്​ ടൈംടേബിളിൽ മാറ്റം വരുത്തിയത്​. ഉച്ചക്ക്​ 1.30 മുതലാണ്​ പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ 2.15 മുതലും. പുതുക്കിയ ടൈംടേബിൾ https://education.kerala.gov.in…

///

ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേന ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം​ 20ന് വൈകീട്ട്​ അഞ്ചുവരെ അപേക്ഷിക്കാം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമയപരിധിയാണ് നീട്ടിയത്​.ഇതുവരെ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ 18,210 അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ പതിനായിരത്തോളം പേർക്ക്​ കവർ നമ്പർ നൽകിയിട്ടുണ്ട്​.…

//

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്

ഇന്ത്യയെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് സർക്കാരുകളുടെ കാലത്തുള്ള വിമാനത്താവളങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് നൽകുകയും, ബിഎസ്എൻഎൽ ഓഫീസുകൾ അടച്ചു പൂട്ടുകയും നിരവധിപേരെ…

///

ഡോ: അന്ന മാത്യുവിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

സമൂഹത്തിലായാലും ജീവിതത്തിലായാലും സ്ത്രി ഏറ്റെടുത്തു നടപ്പിലാക്കുന്ന ഉത്തരവാദിത്വങ്ങൾ വിലമതിക്കാനാവാത്തതാണ് . അതുകൊണ്ട് തന്നെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അതിനായി ശ്രമിക്കണമെന്നും കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി കെ ഷബീന അഭിപ്രായപ്പെട്ടു.ശിശുരോഗ വിഭാഗത്തിൽ വർഷങ്ങളായി സ്തുത്യർഹമായ സേവനം നടത്തി വരുന്ന…

//

തണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സെന്റര്‍ ഉദ്ഘാടനം മാര്‍ച്ച് 12ന്

ശേഷിയില്‍ ഭിന്നരായി ജനിക്കുന്ന കുട്ടികള്‍ക്ക് ജീന്‍ തെറാപ്പി, ജനറ്റിക് കൗണ്‍സിലിംഗ് എന്നിവ മുതല്‍ വ്യത്യസ്തങ്ങളായ അത്യാധുനിക ചികിത്സാരീതികളിലൂടെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഏറ്റവും നേരത്തെ എത്തിക്കുവാന്‍ വേണ്ടിയുള്ള സൗകര്യങ്ങളോടുകൂടിയിട്ടുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി സെന്റര്‍ കണ്ണൂരില്‍ ആരംഭിക്കുന്നു. ജീവകാരുണ്യ മേഖലയില്‍ ഒട്ടേറെ സേവനങ്ങള്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും…

///