സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില തിങ്കളാഴ്ചയും കണ്ണൂരിൽ തന്നെയായിരുന്നു. ചെമ്പേരിയിൽ 41.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. രണ്ട് ആഴ്ചയിൽ അധികമായി മലയോര മേഖലയിലെ പകൽ താപനില ഉയർന്ന് തന്നെ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂർ, ഇരിക്കൂർ, ചെമ്പേരി, ആറളം, പെരിങ്ങോം…
ഭക്തിസാന്ദ്രമായി അനന്തപുരി. പൊങ്കാല ചടങ്ങുകൾ തുടങ്ങി. പണ്ടാര അടുപ്പിൽ തീ പകർന്നു. ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാൽ നിറഞ്ഞു. കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അന്യദേശങ്ങളിൽ നിന്ന് വരെയെത്തിയ ഭക്തർ നഗരത്തിൽ…
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ് -യു.ജി) 2023ന് ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. തിങ്കളാഴ്ച രാത്രിയോടെയാണ് ഇതുസംബന്ധിച്ച് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രിൽ ആറിന്…
തൃപ്രയാറിൽ വാഹനപകടത്തിൽ ചെന്ത്രാപ്പിന്നി സ്വദേശിയായ അധ്യാപിക മരിച്ചു. തൃപ്രയാർ ലെമെർ പബ്ലിക് സ്കൂളിലെ അധ്യാപികയായ നാസിനിയാണ് മരിച്ചത്. ചെന്ത്രാപ്പിന്നി സ്വദേശി മൂന്നാക്കപ്പറമ്പിൽ ഫൈസലിന്‍റെ ഭാര്യയാണ്. 35 വയസായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിച്ചതിനെ തുടർന്ന് റോഡിൽ വീഴുകയായിരുന്നു. ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.…
നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരള്‍ സംബന്ധിയായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം.കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ…
സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് സ്വർണവില 5,165 രൂപയിലെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് വില 41,320 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4260 രൂപയായിരുന്നു.…
സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നിൽ ഹാജരായി. കൊച്ചിയിൽ ഇഡി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. മാധ്യമങ്ങളെ കൈ വീശി കാണിച്ച് ഇഡി ഓഫീസിലേക്ക് സിഎം രവീന്ദ്രൻ പ്രവേശിച്ചു. ലൈഫ് മിഷൻ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്…
വിശുദ്ധ റംസാന്‍ മാസത്തെ സ്വീകരിക്കാനൊരുങ്ങി മക്കയിലും മദീനയിലുമുള്ള ഹറം പള്ളികള്‍. ദശലക്ഷക്കണക്കിന് വിശ്വാസികള്‍ റംസാന്‍ മാസത്തില്‍ പുണ്യഭൂമിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. 12,000 പേര്‍ രണ്ട് ലക്ഷം മണിക്കൂര്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത സന്നദ്ധ സേവനങളിലൊന്നാണ് ഇത്. ഈ…
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് അഡിഷണൽ 2 ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള ആലക്കോട്, ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ താമസിക്കുന്ന നടുവിൽ, ചപ്പാരപ്പടവ് ഗ്രാമ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അങ്കണവാടി…
കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം പകുതിയായി കുറച്ചു.2020ല്‍ ആരംഭിച്ച ജീവന്‍ ദീപം ഒരുമ പദ്ധതിയിലാണ് അയല്‍ക്കൂട്ടം അംഗങ്ങളുടെ പ്രയാസം പരിഗണിച്ച് പ്രീമിയം തുക 375 രൂപയില്‍നിന്ന് 174 ആയി കുറച്ചത്. പുതുതായി പോളിസിയില്‍ ചേരാനും അവസരമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍…