തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി അന്നപൂരണിനെയാണ്(27) കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്. മുറിയിൽ…
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ഇ.ഡിയെയും പേടിയില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ജാഥയിൽ വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ ഇ.പി ജയരാജൻ ജാഥയിൽ എപ്പോഴാണ് വരുന്നതെന്ന് പറയാനാകില്ല. ജാഥയിൽ ഒരു ഘട്ടത്തിൽ ഇപിയും അണിചേരും. ഇ.പി വരാത്തത് മാധ്യങ്ങൾക്ക് മാത്രമാണ്…
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി…
ഇറ്റലിയുടെ തെക്കൻ തീരത്ത് അഭയാർത്ഥികളുടെ ബോട്ട് തകർന്നുണ്ടായ ദുരന്തത്തിൽ മരണം 60 ആയി. കൊല്ലപ്പെട്ടവരിൽ 12 പേർ കുട്ടികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ജീവിതത്തിൽ ഒരിക്കലും കാണേണ്ടി വരരുതാത്ത കാഴ്ചയെന്നായിരുന്നു ദുരന്തമുഖത്തെത്തിയ കുട്രോ മേയറുടെ പ്രതികരണം. തിരയോടൊപ്പം തീരത്തേക്ക് വന്നടിയുകയായിരുന്ന മൃതദേഹങ്ങളിൽ മാസങ്ങൾ മാത്രം…
പയ്യന്നൂർ പെരുമ്പ മാതമംഗലം റോഡിന് സ്ഥലം വിട്ടു കൊടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച അഡ്വ. മുരളി പള്ളത്തിന്റെ ബൈക്കും കാറും അക്രമികൾ അടിച്ച് തകർത്തു. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് അടിച്ച് തകർത്തത്.ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം നടന്നത്.ഇന്നലെ മുരളിയുടെ സമ്മതമില്ലാതെ തന്നെ സ്ഥലം ഏറ്റെടുത്തിരുന്നു.…
നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി.ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കിയിരുന്നു.…
നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ്…
ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. അദ്ദേഹം നിയമസഭയിലെ ഓഫീസിൽ ഹാജരായതായാണ് വിവരം. രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി അദ്ദേഹത്തോട് നിർദേശിച്ചിരുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട…
ക്ഷേത്രത്തിലെ തിറയുത്സവത്തിനെത്തിയ നൂറോളം കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് താലൂക്കാസ്പത്രിയിൽ ചികിത്സ തേടി. മണത്തണ അത്തിക്കണ്ടം ഭഗവതിക്ഷേത്ര പരിസരത്തുനിന്ന് ഐസ്ക്രീമും മറ്റും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.മണത്തണ, അയോത്തുംചാൽ, തൊണ്ടിയിൽ, ചാണപ്പാറ, മടപ്പുരച്ചാൽ തുടങ്ങിയ പ്രദേശത്തുകാരാണ് പേരാവൂർ താലൂക്കാസ്പത്രിയിലും വിവിധ സ്വകാര്യ ആസ്പത്രികളിലും ചികിത്സ തേടിയത്.…
ഉത്തര മലബാറിലെ ടൂറിസം വികസനത്തിന് കുതിപ്പേകുക എന്ന ലക്ഷ്യത്തോടുകൂടി ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സംരംഭകരെയും കോർത്തിണക്കുക, അവർ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുക, തുടർന്ന് മലബാർ ട്രാവൽ മാർട്ട് സംഘടിപ്പിക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങളുമായി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന…