എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളില്‍ നിന്നും…
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്‍സ് ബ്യൂറോയില്‍ ഫെബ്രുവരി 24 ന് രാവിലെ 10 മുതല്‍ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനുള്ള വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടക്കും. രജിസ്ട്രേഷന്‍ ഫീസ് 250…
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കും.…
ഐതിഹാസികമായ ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന സാനിയ മിർസ അവസാന ടൂർണമെന്റിൽ ഇറങ്ങുന്നു. ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം മാഡിസൻ കീസിനൊപ്പം സാനിയ ഇന്ന് വനിതാ ഡബിൾസിൽ പങ്കെടുക്കും. ഇന്ന് രാത്രി 7:15ന് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിലാണ് മത്സരം.…
ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി…
ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മുത്തലാക്ക് നിരോധനത്തിനെതിരെ മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. വർഗീയ പ്രീണനത്തിനായി ഉപയോഗിക്കുന്നത് വഴി വോട്ട് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. പാവപ്പെട്ട മുസ്ലീംങ്ങളെ വരുതിയിലാക്കാൻ നോക്കുകയാണ്. എം…
കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ചാണ് മലയാളത്തില്‍ കോടതി വിധിയെഴുതിയെഴുതിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. ഇതാദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഹൈക്കോടതി വിധിയെഴുതുന്നത്. നേരത്തെ കീഴ്‌ക്കോടതികളിലെ ഭാഷയും പ്രാദേശിക ഭാഷയാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.…
തൃശ്ശൂർ വെളയനാട് റോഡ് നിർമാണത്തിനു എത്തിച്ച കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ (19) ആണ് മരിച്ചത്. രാവിലെയാണ് അപകടം നടന്നത്. വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് മെഷീനകത്ത് ജോലി ചെയ്യുന്നതിനിടെ…
ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം…
ആർഎസ്സ്എസ്സ് റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി നടപടിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ
തമിഴ്നാട്ടിലെ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. റൂട്ട് മാർച്ചിന് അനുമതി നൽകാൻ പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. കഴിഞ്ഞ വർഷം ഒക്ടോബർ…