//
5 മിനിറ്റ് വായിച്ചു

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഓട്ടോ ടാക്സി ഡ്രൈവർ മരണപ്പെട്ടു

തലശേരി | ഓട്ടോ ടാക്സിയിൽ വിദ്യാര്‍ത്ഥികളുമായി മടങ്ങുന്നതിനിടെ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചു. ഗോപാൽപേട്ട സി പി ഹൗസിൽ നിക്സൻ ജയിംസ് (52) ആണ് മരിച്ചത്.

തലശ്ശേരി സാൻജോസ് സ്കൂളിലെ വിദ്യാർത്ഥികളുമായി വീടുകളിലേക്ക് മടങ്ങുന്നതിന് ഇടെയാണ് നിക്സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ ഹോൺ മുഴക്കി ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു നിർത്തുക ആയിരുന്നു. ഇടിച്ച് നിർത്തിയപ്പോഴും ഹോണിൽ നിന്നും നിക്സൻ കയ്യെടുത്തിരുന്നില്ല.

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് ഡ്രൈവർ സ്റ്റിയറിങ്ങിന് ഇടയിൽ കുടുങ്ങി അബോധാവസ്ഥയിൽ കിടക്കുന്ന നിക്സനെയും അപകടത്തിന്റെ ഞെട്ടലിൽ നിർത്താതെ കരയുന്ന കുട്ടികളെയും ആയിരുന്നു. ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ രേഷ്മ സുന്ദരൻ. മകൻ ഓൾവിൻ നിക്സൻ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!