//
11 മിനിറ്റ് വായിച്ചു

നാല് ദിവസം കൊണ്ട് 10,000 കോപ്പി വിറ്റഴിച്ചു, ശിവശങ്കറിന്റെ ആത്മകഥയ്ക് വൻ സ്വീകാര്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വൻ വിവാദത്തിന് തിരികൊളുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ ആത്മകഥയ്ക്ക് വൻ സ്വീകാര്യത. ആത്മകഥ പുറത്തിറങ്ങി നാല് ദിവസങ്ങൾക്കുള്ളിൽ 2 എഡിഷനുകളും തീർന്നുപോയി. ആദ്യ 2 തവണയും 5000 കോപ്പി വീതമാണ് അച്ചടിച്ചത്.അശ്വത്ഥാമാവ് വെറും ഒരു ആന എന്നതാണ് എം ശിവശങ്കറിന്റെ  ആത്മകഥയുടെ പേര്. ഇക്കഴിഞ്ഞ ശനിയാഴ്ച ഫെബ്രുവരി അഞ്ചിനാണ് പുസ്തകം പുറത്തിറക്കിയത്. മലയാളത്തിൽ എഴുതിയിരിക്കുന്ന ആത്മകഥ 176 പേജുകൾ ഉണ്ട്.250 രൂപയാണ് പുസ്തകത്തിന്റെ വില. ഡിസി ബുക്സിന്റെയും ഡീലർമാരുടെയും പക്കൽ നിന്ന് പുസ്തകം വാങ്ങാനാകും.  പതിനായിരം കോപ്പികൾ വിറ്റുപോയതോടെ മൂന്നാമത്തെ എഡിഷനും അച്ചടിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ് പുസ്തകത്തിന്റെ പ്രസാധകരായ ഡിസി ബുക്സ്. 5000 കോപ്പികളാണ് മൂന്നാമത്തെ വട്ടം അച്ചടിച്ചിരിക്കുന്നത്.പുസ്തകത്തിന് ഉയർന്ന ഡിമാൻഡ് ആണെന്നും അതിവേഗമാണ് വിറ്റു പോകുന്നതെന്നും ഡിസി ബുക്സ് കിഴക്കേമുറി ഇടം ശാഖയിലെ ജീവനക്കാരൻ  വ്യക്തമാക്കി.നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ ആയിരുന്ന എം ശിവശങ്കർ തന്റെ ആത്മകഥ എഴുതിയത് കേരളത്തിൽ വലിയ തോതിൽ ചർച്ചയായിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നതോടെ സംഭവം ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചു. ഇതോടെയാണ് പുസ്തകത്തിന് വലിയ ഡിമാൻഡ് ഉണ്ടായത്.അതേസമയം എം ശിവശങ്കർ അനുമതിയില്ലാതെയാണ് പുസ്തകം എഴുതിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.സിപിഐഎമ്മിന്റെ  ശക്തമായ പിന്തുണ വിവാദങ്ങളിൽ ശിവശങ്കറിനായിരുന്നു. അതേസമയം സർക്കാർ ശിവശങ്കറിൽ നിന്ന് വിശദീകരണം തേടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയുടെ പശ്ചാത്തലത്തിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾക്ക്‌ പിന്നാലെ, സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആലോചന.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!