/
6 മിനിറ്റ് വായിച്ചു

പ്ലസ് 2 /ഡിഗ്രി കഴിഞ്ഞവർക്കായി ഏവിയേഷൻ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു

പ്ലസ് 2/ഡിഗ്രി കോഴ്സ് കഴിഞ്ഞവർക്കായി ഏവിയേഷൻ & ലോജിസ്റ്റിക് ഡിപ്ലോമ,ഡിഗ്രി കോഴ്സുകളെ കുറിച്ചും കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് അന്താരാഷ്ട് എയർപോർട്ടുകളിലും എയർലൈൻസ് കമ്പനികളിലും ഉള്ള വിവിധ ജോലി സാധ്യതകളെ കുറിച്ചും യൂനിവേഴ്സൽ കോളേജ് ഓഫ് ഏവിയേഷന്റെ നേതൃത്വത്തിൽ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 6 ന് രാവിലെ 10 മണിക്ക് കണ്ണൂർ ഫോർട്ട് റോഡിലുള്ള യൂനിവേഴ്സൽ ഏവിയേഷൻ ക്യാമ്പസ്സിൽ വച്ച് നടത്തുന്ന സെമിനാറിൽ എയർ ഹോസ്റ്റസ്, എയർപോർട്ട് ഗ്രൗണ്ട് സർവീസ് മാനേജർ,എയർപോർട്ട് & എയർലൈൻ മാനേജർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് യൂനിവേഴ്സൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി ശങ്കരനാരായണൻ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ യൂനിവേഴ്സൽ കോളേജ് ഓഫ് എവിയേഷൻ പ്രിൻസിപ്പാൾ പി. പി രാജൻ (റിട്ട. എയർഫോർസ് ) യൂനിവേഴ്സൽ ചീഫ് ഓപ്പറേഷൻ മാനേജർ എൻ ഭരതൻ, വി. വിജയൻ,ലിജി ബിജു എന്നിവർ പങ്കെടുത്തു. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8078033255 നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം.



ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!