///
7 മിനിറ്റ് വായിച്ചു

ജീവിതശൈലി രോഗങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തമാക്കണം; ഐ ഡി ആർ എൽ

കണ്ണൂർഃ ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ “എല്ലാവർക്കും ആരോഗ്യം” എന്ന ലോകാരോഗ്യ ദിന സന്ദേശം ഏറെ പ്രസക്തമാണെന്ന് ഐഡി ആർ എൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും ആരോഗ്യം എന്ന തീം അവതരിപ്പിച്ചുകൊണ്ടുള്ള സെമിനാർ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതശൈലി മാറ്റങ്ങളിലൂടെ ഒട്ടനവധി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാവുന്നതാണ്. ഭക്ഷണത്തിൽ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവ് പരിമിതപ്പെടുത്തുക വഴി ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാൻ ആകും.പ്രമേഹം രക്താദി സമ്മർദ്ദം. ഹൃദ്രോഗം വൃക്ക രോഗങ്ങൾ തുടങ്ങിയവയെല്ലാം ജീവിതശൈലി മാറ്റങ്ങളിലൂടെ പ്രതിരോധിക്കാൻ ആകും. സമീകൃത ആഹാരം, അമിത പോഷണം ഒഴിവാക്കൽ, കൃത്യമായ വ്യായാമം എന്നിവയിലൂടെ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിച്ചു നിർത്താൻ ആകും.ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഐ ഡി ആർ എൽ പ്രസിദ്ധീകരിക്കുന്ന ആരോഗ്യ സൂചിക. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുൻ പ്രസിഡണ്ട് ഡോ പത്മനാഭ ഷേണായി പ്രകാശനം ചെയ്തു. ഡോ സുൽഫിക്കർ അലി ഡോ നിത്യ നമ്പ്യാർ പ്രസംഗിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!