ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ തില്ലങ്കേരിയുടെ ജാമ്യം ദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ കോടതിയാണ് ഹർജി തള്ളിയത്. ജാമ്യ വ്യവസ്ഥ ആകാശ് ലംഘിച്ചുവെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാറിന്റെ വാദം. കാപ്പ ചുമത്തിയതിനെ തുടർന്ന് ആകാശ് നിലവിൽ വിയ്യൂർ ജയിലിലാണുള്ളത്.