ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. 418 ബാറുകൾ അനുവദിയ്ക്കാൻ 5 കോടി രൂപ കോഴ നൽകിയെന്നായിരുന്നു ബാർ കോഴക്കേസിലെ ആരോപണം. സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരായുള്ള ആരോപങ്ങളും സി.ബി.ഐ ഉന്നയിച്ചിട്ടുണ്ട്. കൊച്ചി സി.ബി.ഐ. യൂണിറ്റിലെ എസ്.പി എ. ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.
രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, ജോസ് കെ. മാണി എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സി.ബി.ഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. കെ.എം. മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ സി.ബി.ഐ പറയുന്നു.