പയ്യന്നൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സ്ഥിരയാത്രികരായി പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ടുപേർ. ജില്ലാ കോൺഗ്രസ് നിർവാഹകസമിതി അംഗം കെ.കെ. സുരേഷ് കുമാർ, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.പി. അബ്ദുൾ റഷീദ് എന്നിവരാണ് കേരളത്തിലുള്ള 21 ദിവസവും സ്ഥിരാംഗങ്ങളായി പങ്കെടുക്കുന്നത്.
ഇന്ന് പാറശ്ശാലയിലെത്തുന്ന ജാഥയിൽ ഇരുവരും പങ്കാളികളാകും. തുടർന്ന് 29-ന് ഗൂഡല്ലൂർ എത്തുന്നതുവരെ ജാഥയുടെ ഭാഗമാകും. പദയാത്ര രാവിലെ ഏഴുമുതൽ 10 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ്. ജാഥയിൽ കേരളത്തിൽനിന്ന് 100 സ്ഥിരാംഗങ്ങളാണുള്ളത്.ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരാണ് രാഹുൽ ഗാന്ധിയോടൊപ്പം യാത്രയുടെ ഭാഗമാകുന്നത്.