/
6 മിനിറ്റ് വായിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.40 കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കോടിയോളം രൂപ വിലയുള്ള 2716 ഗ്രാം സ്വർണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി. കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദ് ആഷിഫിൽ നിന്നു 849 ഗ്രാം സ്വർണവും പുളിയനമ്പ്രം സ്വദേശി പറമ്പൻ്റവിട അബ്ദുൾ റഫീക്ക് ഇബ്രാഹിമിൽ നിന്ന് 1867ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും.  സ്വർണ മിശ്രിതം ഗുളിക രൂപത്തിലാക്കി ശരീരത്തിലും എമർജൻസി ലാമ്പിലും ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.ദുബായിൽ നിന്നെത്തിയ മുഹമ്മദ് ആഷിഫിൽ നിന്നും കണ്ടെടുത്ത 1019 ഗ്രാം സ്വർണ മിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 849 ഗ്രാമാണ് ലഭിച്ചത്. ഇതിന്  43,89, 330 രൂപ വില വരും. അബുദാബിയിൽ നിന്ന് എത്തിയ അബ്ദുൾ റഫീക്ക് എമർജൻസി ലാമ്പിൽ ഒളിപ്പിച്ച 1867 ഗ്രാം സ്വർണത്തിന്  96,52,390 രൂപ വിലയുണ്ട്. വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ്  സ്വർണം പിടികൂടിയത്. സ്വർണം കടത്തി കൊണ്ടുവന്നത് ആർക്കാണെന്ന് ഉൾപ്പെടെ കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!