/
4 മിനിറ്റ് വായിച്ചു

ബൈക്ക് ലോറിയിൽ ഇടിച്ച് അപകടം; എട്ട് വയസുകാരന് ദാരുണാന്ത്യം

പാനൂർ | പുത്തൂരിൽ വാഹന അപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കൊളവല്ലൂരിലെ ഹാദി ഹംദാൻ (ആദിൽ) ആണ് മരിച്ചത്. പാറക്കടവ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഹാദി ഹംദാൻ. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ ഓടിച്ച ഹാദിയുടെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

പാനൂർ പുത്തൂർ ക്ലബിന് സമീപം തിങ്കളാഴ്ച ഉച്ചയോടെ ആണ് അപകടം ഉണ്ടായത്. തലക്ക് പരിക്കറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക ആയിരുന്നു. പിതാവ് അൻവറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!