കൂത്തുപറമ്പ് : മലവെള്ളപ്പാച്ചിലിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ച വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബിജെപി നേതാക്കൾ സന്ദർശിച്ചു. മട്ടന്നൂർ നഗരസഭയിലെ കയനി, കുഴിക്കൽ, മാങ്ങാട്ടിടം പഞ്ചായത്തിലെ പാലാട്ട്കുന്ന്, പരപ്പിൽ, നീർവേലി, മെരുവമ്പായി എന്നീ പ്രദേശങ്ങളിലാണ് സന്ദർശനം നടത്തിയത്.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജില്ല ജനറൽ സെക്രട്ടറി ബിജു എളക്കുഴി, സംസ്ഥാന സമിതി അംഗം മോഹനൻ മാനന്തേരി, റീന മനോഹരൻ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് അംഗം ഷിജു ഒറോക്കണ്ടി, അനീഷ് നീർവേലി എന്നിവരാണ് സന്ദർശനം നടത്തിയത്.