കണ്ണൂർ | ഓണപ്പൂക്കളമൊരുക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂക്കൃഷി ചെയ്തത് 40 ഹെക്ടർ സ്ഥലത്ത്. പ്രതീക്ഷിക്കുന്നത് ആയിരം ടൺ പൂക്കൾ.
കൃഷി വകുപ്പിന്റെ കാങ്കോൽ, വേങ്ങാട്, കരിമ്പം, പാലയാട് ഫാമുകളിൽ ഉത്‌പാദിപ്പിച്ച രണ്ട് ലക്ഷം തൈകൾ ഇപയോഗിച്ച് 40 ഗ്രൂപ്പുകളാണ് പൂക്കൃഷി ചെയ്തത്. സൗജന്യമായാണ് തൈകൾ വിതരണം ചെയ്തത്. പൂക്കൾ വിറ്റ് കിട്ടുന്ന വരുമാനം ഗ്രൂപ്പംഗങ്ങൾക്ക് പങ്കിട്ടെടുക്കാം.
പ്രധാനമായും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലിയാണ് കൃഷി ചെയ്തത്. 15 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി നീക്കിവെച്ചത്. ‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’ പദ്ധതി പ്രകാരം 4 വർഷമായി ജില്ലാ പഞ്ചായത്ത് പൂക്കൃഷി നടത്തുന്നുണ്ട്.