/
3 മിനിറ്റ് വായിച്ചു

വൻകുടലിലെ ക്യാൻസർ;ബ്രസീൽ ഇതിഹാസ താരം പെലെ ആശുപത്രിയിൽ

ബ്രസീൽ ഇതിഹാസ താരം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻകുടലിൽ ക്യാൻസറിനു ചികിത്സ തേടിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.കഴിഞ്ഞ വർഷം സെപ്തംബറിൽ അദ്ദേഹത്തെ വങ്കുടലിലെ ട്യൂമർ നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇടക്കിടെ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റാവാറുണ്ട്. അദ്ദേഹം കീമോ തെറാപ്പിയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!