//
11 മിനിറ്റ് വായിച്ചു

ബസ്ചാർജ് വർധന;പുനരാലോചനയ്ക്ക് സര്‍ക്കാര്‍:ദൂരം പുനപരിശോധിക്കും

എൽ.ഡി.എഫ് അംഗീകരിച്ച ബസ്ചാർജ് വർധനയിൽ കൂടുതൽ പരിശോധനയ്ക്ക് സർക്കാർ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ പ്രഖ്യാപിച്ച മിനിമം ചാർജിൽ മാറ്റം വരില്ലെങ്കിലും അതിനുള്ള ദൂരം പുനഃപരിശോധിക്കും. കോവിഡ് കാലത്തെ നിരക്ക് വർധനയ്ക്ക് മുകളിൽ പുതിയ നിരക്ക് ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് ഭാരമാകുമെന്ന് വിലയിരുത്തിയാണ് പുനരാലോചന.നിരക്കുകൾ അന്തിമമാക്കാനാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നതെങ്കിലും പരിഗണിച്ചത് അത്രയും ജനങ്ങൾക്കുണ്ടായേക്കാവുന്ന അമിതഭാരമാണ്. ഇതോടെ നിരക്കുകളാകെ വിശദമായി പരിശോധിക്കാൻ യോഗം തീരുമാനിച്ചു. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 10 രൂപ മിനിമം ചാർജിൽ മാറ്റമുണ്ടാകില്ലെങ്കിലും മിനിമം ചാർജിനുള്ള ദൂരം 2.5 കിലോമീറ്ററായി കുറയ്ക്കുന്നത് പുനഃപരിശോധിക്കും. 2018 ലെ നിരക്ക് വർധനയിൽ മിനിമം ചാർജിനുള്ള ദൂരം അഞ്ചുകിലോമീറ്ററായിരുന്നു.

കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിലാണ് മിനിമം ദൂരം 2.5 കിലോമീറ്ററായി ചുരുക്കിയത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഇത് അടിസ്ഥാനപ്പെടുത്തി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ശ്രേണികളിൽ നിരക്ക് വർധന നടപ്പാക്കിയാൽ ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിച്ചെന്ന വിമർശനം ഉയരുമെന്ന് യോഗത്തിൽ പങ്കെടുത്ത ഗതാഗതസെക്രട്ടറി ബിജുപ്രഭാകർ ചൂണ്ടിക്കാട്ടി.കോവിഡ് കാലത്തെ നിരക്ക് വർധന പിൻവലിക്കാത്തതും യോഗം വിലയിരുത്തി.തുടർന്നാണ് നിരക്ക് വർധന ഒന്ന് കൂടി പഠിച്ച് ക്രമീക്കാൻ മന്ത്രി നിർദേശിച്ചത്. നിരക്കുവർധന ഉത്തരവായി ഇറക്കിയാൽ മതിയെങ്കിലും വിമർശനം ഒഴിവാക്കാൻ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനാണ് ഗതാഗമന്ത്രിയുടെ തീരുമാനം.പുനർക്രമീകരിക്കുന്ന ബസ് നിരക്കിനൊപ്പം ഓട്ടോ ടാക്സി നിരക്കുകളും ഒരുമിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!