ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കുന്നതിന് അനുമതിയായി. കിലോമീറ്റര്‍ നിരക്ക് ഒരു രൂപയാക്കും. ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കാനും അനുമതി നൽകി. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. മെയ് ഒന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വന്നേക്കും.ഓട്ടോ ചാർജ് 25 രൂപയിൽ നിന്നാണ് 30 രൂപയാക്കിയത്. ടാക്സി മിനിമം ചാർജ് ഇരുന്നൂറായും വർധിപ്പിക്കും. വിദ്യാർത്ഥികളുടെ ബസ് നിരക്ക് വർധിക്കുന്നത് സംബന്ധിച്ച് പഠിക്കാനായി ഒരു കമ്മീഷനെ ഇന്ന് നിയമിക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ പ്രകാരം മാർച്ച് 30ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ നിരക്ക് വർധനക്ക് അനുകൂലമായ തീരുമാനമെടുത്തിരുന്നു.