////
2 മിനിറ്റ് വായിച്ചു

കോഴിക്കോട് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ് പീഡന ശ്രമം നടന്നത്.സംഭവം ശ്രദ്ധയിൽപെട്ട കുട്ടിയുടെ മാതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിതാവിനെതി​രെ പെൺകുട്ടി പൊലീസിൽ മൊഴി നൽകി. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!