6 മിനിറ്റ് വായിച്ചു

കാൻസർ ബോധവൽക്കരണം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണം; ഡോ സുൽഫിക്കർ അലി

കണ്ണൂർ: ജീവിതശൈലി രോഗങ്ങൾക്കൊപ്പം സമൂഹത്തിൽ വ്യാപകമാകുന്ന കാൻസർ രോഗം പ്രതിരോധിക്കാനും മുൻകൂട്ടി കണ്ടെത്താനുമുള്ള ബോധവൽക്കരണം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ഐ എം എമർജൻസി ലൈഫ് കോഡിനേറ്റർ ഡോ സുൽഫിക്കർ അലി. ലോക സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ദയാ നഗറിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വയം തന്നെയുള്ള സ്തന പരിശോധനയിലൂടെ (സെൽഫ് ബ്രസ്റ്റ് എക്സാമിനേഷൻ) സ്തനാർബുദം കണ്ടെത്താനാകും. ലളിതമായ സ്ക്രീനിങ് ടെസ്റ്റുകളിലൂടെ മിക്ക കാൻസർ രോഗങ്ങളും കണ്ടെത്താനാകും. കാൻസർ രോഗത്തെ കുറിച്ച് കുടുംബത്തിലും ബോധവൽക്കരണം അനിവാര്യമാണ്. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ട് കൂടുതൽ പ്രചാരണങ്ങൾ ആവശ്യമാണ്. ഡോ അബ്ദുറഹിമാൻ കൊളത്തായി അധ്യക്ഷനായി. ഓണ്ക്യുർ പ്രിവൻറീവ് ഹെൽത്ത് കെയർ ഡയറക്ടർ ഡോ കെ പി അബ്ദുല്ല, ഡോ കെ ആർ ദീപ്തി, പി എ ഫൈസൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

 

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!