//
7 മിനിറ്റ് വായിച്ചു

കെയർ ഇറ്റാലിയൻ കിഡ്‌സ് ഫാഷൻ എക്സ്പോ കണ്ണൂരിൽ തുടങ്ങി.

കണ്ണൂർ : വസ്ത്ര വിപണിയിൽ അന്താരാഷ്ട്ര ബ്രാൻഡായ കെയർ ഇറ്റാലിയൻ കിഡ്‌സ്

ഫാഷൻ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി എക്സ്പോ ആരംഭിച്ചു. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ്‌ ഹാളിൽ ഫാക്‌ടറി വിലയിൽ ഇവ ലഭിക്കും. രാവിലെ 9.30 മുതൽ രാത്രി 11 വരെയാണ് എക്സ്‌‌പോ പ്രദർശനവും വില്‌പനയും നടക്കുന്നത് വിവിധ രാജ്യങ്ങളിലായി 50 ഓളം ഷോറൂമുകളുള്ള കെയർ ഫാഷൻസ് വർഷത്തിൽ ഒരു തവണ മാത്രം നടത്തുന്ന എക്സ്പോയിൽ കുട്ടികൾക്കുള്ള ഫാഷൻ വസ്ത്രങ്ങളും ആക്‌സസറീസുകളും 70% വരെ ഡിസ്ക്‌കൗണ്ടിൽ ലഭിക്കും. ഉൽപ്പന്നങ്ങൾ ഇടനിലക്കാർ ഇല്ലാതെയും ഗുണമേന്മ ഉറപ്പ് വരുത്തിയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. സർപ്ലസ് ഉൽപ്പന്നങ്ങൾ കമ്പനി നേരിട്ട് നൽകുന്നു. കേരളത്തിൽ 23 ഔട്ട് ലെറ്റുകളിൽ നിന്നും കെയർ ഉൽപ്പന്നങ്ങൾ വാങ്ങാം. കണ്ണൂരിൽ തലശ്ശേരി ജൂബിലി റോഡിലാണ് ഔട്ട്ലറ്റുള്ളത്.

50 രൂപ മുതൽ ആരംഭിക്കുന്ന ഫാഷൻ വസ്ത്രങ്ങൾ കേരളത്തിലെ ഏറ്റവും വലിയ ഫാക്ട‌റി വിൽപ്പനയാണ് എക്‌സ്‌പോയിൽ നടക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ ഫൈൻ ഫെയർ ഗ്രൂപ്പ് ഡയറക്‌ടർ കെ കെ ജലീൽ പറഞ്ഞു. മാർക്കറ്റിങ്ങ് മാനേജർ ഷബാബ് കാസ്സിം, ക്വാളിറ്റി അഷറൻസ് ഹെഡ് എം കെ ജോഷിത് എന്നിവരും പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!