പയ്യന്നൂര്‍: മാതമംഗലം സംഭവത്തിൽ മുസ്ലീം ലീഗ് നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടെ നൂറോളം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനെതിരേയാണ് കേസ്.മുസ്ലീം ലീഗ് ജില്ല സെക്രട്ടറി കെ.ടി.സഹദുള്ള, നേതാക്കളായ കോച്ചന്‍ ലത്തീഫ്, ഫൈസല്‍ കുഞ്ഞിമംഗലം, എസ്.കെ.പി.സക്കരിയ, മുഹമ്മദലി മാട്ടൂല്‍, ആഷിക് പാലക്കോട് തുടങ്ങി കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.മാതമംഗലത്തെ അഫ്‌സല്‍ കുഴിക്കാടനെ വധിക്കാന്‍ ശ്രമിക്കുകയും സഹോദരിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പയ്യന്നൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.