//
10 മിനിറ്റ് വായിച്ചു

‘ഭരണഘടനയെ അവഹേളിച്ചു’ ; സജി ചെറിയാനെതിരെ കേസ്

ഭരണഘടനയെ അവഹേളിച്ച് സംസാരിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. കീഴ്‌വായ്പ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാം. സംഭവത്തില്‍ മന്ത്രി സ്ഥാനം സജി ചെറിയാന്‍ രാജിവെച്ചിരുന്നു. മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടുന്ന വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.സംഭവത്തില്‍ മന്ത്രി സ്ഥാനം സജി ചെറിയാന്‍ രാജിവെച്ചിരുന്നു.

താന്‍ എന്തിന് രാജിവെക്കണം, എന്താണ് പ്രശ്‌നം എന്നായിരുന്നു എകെജി സെന്ററില്‍ നിന്നും ഇറങ്ങിയ സജി ചെറിയാന്‍ ചോദിച്ചത്. എന്നാല്‍ അധികം മണിക്കൂറുകള്‍ പിന്നിടുമുമ്പ് അദ്ദേഹം മന്ത്രി സ്ഥാനം നിന്നും രാജി വെക്കുകയായിരുന്നു. മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും വിഷയം ഏറ്റെടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.നിയമസഭയില്‍ ഇന്ന് ഇക്കാര്യം ഉന്നയിക്കും. ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നാണ് കോണ്‍ഗ്രസ്, യുഡിഎഫ് ആവശ്യം. സജിചെറിയാന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായവും പ്രതിപക്ഷം തേടും. പ്രതിപക്ഷം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നത് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

അതേസമയം സജി ചെറിയാന് പകരം ആര് മന്ത്രിസഭയില്‍ എത്തുമെന്നാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് പി പി ചിത്തരഞ്ജന്‍, കൊല്ലത്ത് നിന്നും മുകേഷ്, കണ്ണൂരില്‍ നിന്നും എ എന്‍ ഷംസീര്‍ എന്നിവരുടെ പേരുകളാണ് മന്ത്രിസഭയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. വ്യാഴാഴ്ച ചേരുന്ന സിപി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ കാര്യം ചര്‍ച്ച ചെയ്യും. 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!