/
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ വയോധികനെ ക്രൂരമായി മർദിച്ച മരുമകനും കുടുംബത്തിനുമെതിരെ കേസ്

കണ്ണൂർ: രോഗിയായ വയോധികനെ ക്രൂരമായി മർദിച്ച മരുമകനും കുടുംബത്തിനുമെതിരെ മനുഷ്യാവകാശ കമീഷന്‍റെ നിർദേശപ്രകാരം വളപട്ടണം പൊലീസ് കേസെടുത്തു. മർദനത്തിൽ കർണപടം പൊട്ടിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് ചിറക്കൽ സ്വദേശി മണ്ടേൻ ശ്രീധരൻ സമർപ്പിച്ച പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!