വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. കിളിമാനൂര്‍ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. 8 മാസം മുന്‍പ് കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയാണ് വീഡിയോ ചിത്രീകരിച്ചത്.ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു. യൂടൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു.