/
8 മിനിറ്റ് വായിച്ചു

തലശ്ശേരിയിൽ സഞ്ചാരികളുടെ ദൃശ്യം പകർത്തിയ കേസ്; ഫോൺ കണ്ടെത്താനായില്ല

തലശ്ശേരി∙ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരുടെ ദൃശ്യങ്ങൾ രഹസ്യ ക്യാമറയിൽ പകർത്തി ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തിലെ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസിനായില്ല. ചൊക്ലിയിലെ വിജേഷ്, വടക്കുമ്പാട്ടെ അനീഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.വിജേഷിന് സംസാര ശേഷിയില്ല . ഇയാളുടെ ആംഗ്യ ഭാഷ മനസ്സിലാക്കാനാവാത്തതിനാൽ ബധിരമൂക വിദ്യാലയത്തിലെ അധ്യാപകരെ ഉപയോഗിച്ച് സംഭാഷണം മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇയാൾ ഉപയോഗിച്ച ഫോൺ കടലിൽ എറിഞ്ഞതായാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പൊലീസ് തിരയുന്നുണ്ടെന്ന് സുഹൃത്തുക്കൾ അറിയിച്ചപ്പോൾ ഫോൺ കടലി‍ൽ എറിഞ്ഞുവത്രെ.ഇതു സംബന്ധിച്ച് പൊലീസിൽ പരാതിപ്പെട്ടവരുടെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികൾക്ക് ജാമ്യം നൽകാൻ പറ്റുന്ന വകുപ്പ് മാത്രമേയുള്ളുവെന്ന് ഇൻസ്പെക്ടർ എം.വി. ബിജു പറഞ്ഞു.തലശ്ശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നുള്ള മറ്റു ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിലുൾപ്പെട്ടവർ പരാതി നൽകാൻ തയാറായിട്ടില്ല. ഇതിൽ പരാതി കിട്ടിയാൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ് എടുക്കും. ഒപ്പം പൊതു സ്ഥലത്ത് അനാശാസ്യമായ രീതിയിൽ പ്രവർത്തിച്ചതിന് അതിലുൾപ്പെട്ടവർക്കെതിരെയും നടപടി സ്വീകരിക്കേണ്ടി വരും. ഏതായാലും ഇതുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!