വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലൂടെ കലാപ ആഹ്വാനം നടത്തിയെന്ന പരാതിയിലാണ് അടൂര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആഗസ്റ്റ് 16ലെ ഫേസ്ബുക്ക് പോസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് പൊലീസ് നടപടി.
കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. ‘മുസ്ലീം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു സിപിഐഎം?’ എന്ന തലക്കെട്ടിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലീം നാമധാരികളായ സഖാക്കള്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നുവെന്ന് പോസ്റ്റില്‍ ആരോപിച്ചിരുന്നു.
സംഘപരിവാര്‍ സഹായം പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം, മുസ്ലീം ഉന്മൂലനമാണോ നിങ്ങളുടെ രാഷ്ട്രീയം? സിപിഐഎം ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാര്‍ട്ടികളില്‍ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും സിപിഐഎമ്മിലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു.