ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് റിപ്പോർട്ട് ; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ. ഇതിനായി തലശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി.ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. മട്ടന്നൂർ, മൂഴിക്കുന്ന് സ്റ്റേഷനുകളിൽ രണ്ട് കുറ്റകൃത്യങ്ങളിൽ…

///

ലൈഫ് മിഷൻ കോഴ ഇടപാട്; എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി 24 വരെ നീട്ടി

ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി. ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും നാല് ദിവസം എങ്കിലും കസ്റ്റഡി നീട്ടണമെന്നുമായിരുന്നു ഇ.ഡിയുടെ ആവശ്യം. ഇത് പരി​ഗണിച്ചാണ് 24 വരെ കസ്റ്റഡി നീട്ടിയത്. അന്വേഷണത്തിൽ നിന്നും ശിവശങ്കറിന്…

///

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കരിങ്കൊടി കാണിച്ചു

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തളിപറമ്പ് ചുടല, പരിയാരം പോലീസ് സ്റ്റേഷൻ മുൻപിൽ എന്നിവിടങ്ങളിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, വി.രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.…

/////

ലൈഫ് മിഷൻ കേസ്; ശിവ ശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കുശേഷം ശിവശങ്കറിനെ ഇ ഡി കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻ‍ഡ് റിപ്പോ‍ർട്ടിലൂടെ അറിയിക്കും. ലൈഫ്…

///

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്, നടിയെ ആക്രമിച്ച കേസിൽ സത്യവാങ്മൂലം സമർപ്പിച്ചു

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ കേസിലെ എട്ടാം പ്രതി ദിലീപ്. പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്ന് ദിലീപിന്റെ ആരോപിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്.…

///

പാലക്കാട് വൻ കുഴൽപ്പണവേട്ട; ഒരു കോടി രണ്ട് ലക്ഷം പിടിച്ചെടുത്തു

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പരിശോധനയിൽ കുഴപ്പണവേട്ട. ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി അറസ്റ്റിലായത് രണ്ട് തമിഴ്‌നാട് സ്വദേശികളാണ്. മധുര സ്വദേശികളായ ഗണേശൻ,ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഐലാന്റ് എക്‌സ്പ്രസിൽ ആർപിഎഫ് നടത്തിയ…

////

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ അഞ്ചാം പ്രതി

ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ ഇ ഡി ഇതുവരെ  പ്രതി ചേർത്തത് ആറുപേരെയാണ്. എം ശിവശങ്കർ കേസിലെ അഞ്ചാം പ്രതിയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇ.ഡി കണ്ടെത്തിയത്. ഒരു…

///

‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല സര്‍’; മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇനി മദ്യപിച്ച് വാഹനമോടിക്കില്ല എന്ന് ആയിരം തവണയാണ് ഇംപോസിഷന്‍ എഴുതിച്ചത്. കൊച്ചിയിലെ നിരത്തുകളില്‍ അപകടകരമായ തരത്തില്‍ വാഹനമോടിക്കുന്ന പതിവായ കാഴ്ചയാണ്. ഹൈക്കോടതിയടക്കം വിഷയത്തില്‍ ഇടപെട്ട് കര്‍ശന…

////

7 തവണ പിഴയിട്ടിട്ടും മാറ്റമില്ല, ബൈക്ക് അഭ്യാസം നടത്തി യുവാവ് വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു

ഏഴ് തവണ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയിട്ടും തിരുത്താന്‍ തയ്യാറാവാതെ യുവാവ്. തിരുവനന്തപുരം കല്ലമ്പലത്ത് പൊതുനിരത്തില്‍ ബൈക്ക് അഭ്യാസം നടത്തി യുവാവ് വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഇത് ആദ്യമായല്ല യുവാവ് പൊതു നിരത്തിലൂടെ അപകടകരമായ രീതിയില്‍…

///

കൊച്ചിയിൽ ബസ്സുകളിൽ വ്യാപക പരിശോധന, മദ്യപിച്ച് ബസ്സ് ഓടിച്ചതിന് ആർ പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ ബസുകളിൽ പരിശോധന കർശനമാക്കി പൊലീസ്. ഇന്ന് നടന്ന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവമാരെ കസ്റ്റഡിയിലെടുത്തു. രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാരെയും നാല് സ്കൂൾ ബസ് ഡ്രൈവർമാരെയുമാണ് പിടികൂടിയത്. 20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു. അമിതവേഗത അറിയിക്കാൻ…

////