ഹരിയാനയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സോഹ്ന സ്വദേശിയായ ഗീതയും ഇവരുടെ കാമുകനായ ദില്ലി സ്വദേശി സുർജിത് ചൗഹാനെയുമാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരുമിച്ച് ജീവിക്കാനായി ഇരുവരും ചേര്‍ന്ന് യുവതിയുടെ ഭർത്താവ് വിപിൻ തോമറിനെ കൊലപ്പെടുത്തുകയായിരുന്നു. 2017 സെപ്തംബറിൽ ആണ് കൊലപാതകം നടന്നത്.ആളൊഴിഞ്ഞ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ…
ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. കാറിന്റെ ഡോറില്‍ കൈകുടുക്കി വലിച്ചിഴച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് പരിസരത്തായിരുന്നു അതിക്രമം. സംഭവത്തില്‍ കാറോടിച്ചിരുന്ന 47കാരനായ, ഹരീഷ് ചന്ദ്രയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍…
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ് അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ട്. എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ നടത്തിയ…
അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതി. ഫോറസ്റ്റ് ബീറ്റ് ഓഫീസർ എം വി വിനയരാജിനെതിരെയാണ് കേസ്. സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിലാണ് കേസെടുത്തത്. കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എം വി വിനയരാജ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അതിരപ്പിള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിൽ…
തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭയപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട്…
കരിപ്പൂരിൽ കസ്റ്റംസിന്റെ നേതൃത്വത്തിൽ വൻ സ്വർണ്ണവേട്ട. ബ്ലൂട്ടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തത്. മണ്ണാർക്കാട് പെരിമ്പിടാരി കപ്പാരുവളപ്പിൽ ബഷീർ മകൻ ഹക്കീമാണ് പിടിയിലായത്. 1 കോടി 11 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ്…
കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു.ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ്…
ആലപ്പുഴ കോമളപുരത്ത് ബസ് ഇടിച്ചു സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.…
തിരുവനന്തപുരത്ത് പൊലീസിന് നേരെ ഗുണ്ടാ സംഘത്തിന്റെ ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ബോംബെറിഞ്ഞത്. തലനാഴിയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. അണ്ടൂർക്കാണം സ്വദേശികളും സഹോദരങ്ങളുമായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിന് പുറമേ…
തൃശൂർ അന്തിക്കാട് സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു.ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടിൽ അമ്മിണി (75)ക്കാണ് മർദനമേറ്റത്. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴാണ് ക്രൂര മർദ്ദനം ഉണ്ടായത്. അവശനിലയിലായ വയോധികയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവവുമായി…
കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്‌ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളിൽ നിന്നാണ് ഇത്രയധികം പരാതികൾ ഉയരുന്നത്. നാല്…