ഹരിയാനയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സോഹ്ന സ്വദേശിയായ ഗീതയും ഇവരുടെ കാമുകനായ ദില്ലി സ്വദേശി സുർജിത് ചൗഹാനെയുമാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരുമിച്ച് ജീവിക്കാനായി ഇരുവരും ചേര്‍ന്ന് യുവതിയുടെ ഭർത്താവ് വിപിൻ തോമറിനെ കൊലപ്പെടുത്തുകയായിരുന്നു. 2017 സെപ്തംബറിൽ ആണ് കൊലപാതകം നടന്നത്.ആളൊഴിഞ്ഞ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ…
ക്രൈം നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.…
ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ഫോറസ്റ്റർ അനിൽ കുമാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ്. സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയതിനും കസ്റ്റഡിയിൽ മർദിച്ചതിനുമാണ് കേസ്. പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ…
കാറിൽ വിൽപനക്കായി കടത്തിക്കൊണ്ട് വന്ന 9.146 ഗ്രാം എം.ഡി.എം.എ പിടികൂടി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കലവൂർ വളവനാട് ദേവി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷും സംഘവും എം.ഡി.എം.എ പിടികൂടിയത്. കാസർകോട് മധൂർ വില്ലേജിൽ ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദിഖ്, കാസർകോട്…
എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്‍റെ മരണത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെ്തു. മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകനും കേസിൽ പ്രതികളാണ്. മഹേശന്‍റെ…
വിഴിഞ്ഞത്ത് സമത്നടത്തിയതിന് ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിനാണ് കേസെടുത്തത്. മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി. ശശികലയാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന എഴുനൂറോളം പേരും പ്രതികളാണ്. അതേസമയം വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം…
കേരള- തമിഴ്‌നാട് ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണം കൊണ്ടുപോകുന്ന വാഹനങ്ങളെയും ആളുകളെയും ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്തിയിരുന്ന അഞ്ചുപേര്‍ പിടിയിൽ . കൊപ്പം മുതുതല കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂര്‍ ചോടത്ത് കുഴിയിൽ അബ്ദുൾഅസീസ്( 31), മാറഞ്ചേരി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ( 40), വെളിയങ്കോട്…
തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്‍റെ മകന്‍ ഗോകുല്‍ പറഞ്ഞു. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്റ്റീരിയോ സെറ്റ് നന്നാക്കുകയായിരുന്നു ഗോകുലിന്‍റെ സഹോദരന്‍ ജിതിന്‍. ഇതിനിടയില്‍…
പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി…
ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒന്നാം പ്രതി കെ.എസ്.ആർ.ടി.സി ബി.എം.എസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. കെ.എൽ. രാജേഷിനെയാണ് പിരിച്ചു വിട്ടുകൊണ്ട് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്. കൊലപാതക കേസിൽ രാജേഷിനെ നെയ്യാറ്റിൻകര കോടതി ശിക്ഷിച്ചിരുന്നു. ആനാവൂർ…
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തു. ലഹളയുണ്ടാക്കൽ, പൊലീസ് സ്റ്റേഷൻ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞു വെയ്ക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ,പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേര്‍ അറസ്റ്റില്‍; കര്‍ശന നടപടിയെന്ന് എ.ഡി.ജി.പി വിഴിഞ്ഞം സംഘര്‍ഷത്തില്‍…