ധീരജ് കൊലക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പറവൂർ പുത്തൻവേലിക്കര സ്വദേശി അലക്സ് റാഫേൽ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ഇടുക്കി കരിമണൽ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലെ…

///

‘വന്നത് ബന്ധുവിനെ സഹായിക്കാന്‍, കത്തി സ്വയരക്ഷയ്ക്ക് വേണ്ടി’; പ്രതിയുടെ മൊഴി

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തില്‍ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയുടെ മൊഴി പുറത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാൻ വേണ്ടിയാണ് കോളേജിൽ എത്തിയത് എന്നാണ് നിഖിൽ പൈലിയുടെ മൊഴി. കയ്യിൽ കത്തി കരുതിയത് സ്വയരക്ഷക്ക് വേണ്ടിയാണെന്നും…

//

കേരളത്തിൽ കപ്പിൾ സ്വാപ്പിംഗ് സംഘങ്ങൾ വ്യാപകം; ഓരോ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും 500 മുതൽ 1500 വരെ അംഗങ്ങൾ

കേരളത്തിൽ കപ്പിൾ സ്വാപ്പിംഗ് സംഘങ്ങൾ വ്യാപകമെന്ന് വിവരം. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ എന്ന് പൊലിസ് കണ്ടെത്തൽ. പങ്കാളികളെ കൈമാറുന്ന രീതികൾ ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകളിൽ വിവരിച്ചിട്ടുണ്ട്. ഓരോ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും 500 മുതൽ 1500 വരെ അംഗങ്ങളാണ് ഉള്ളതെന്നും വിവരം ലഭിച്ചു.സംസ്ഥാന…

//

റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; ടിപി കേസ് പ്രതി കിര്‍മാണി മനോജ് പിടിയില്‍

വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ടിപി കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയില്‍. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെത്തി. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനാണ് ഇവർ ഒത്തുകൂടിയതെന്നും പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും പൊലീസ്…

//

ധീരജിന്റെ മൃതദേഹം ഇന്ന് തളിപ്പറമ്പിലെത്തിക്കും

കണ്ണൂർ:ധീരജിന്റെ മൃതദേഹം ഇന്ന് തളിപ്പറമ്പിലെത്തിക്കും. സംസ്‌കാരം വൈകീട്ട്‌ നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം ഇടുക്കി, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, കോട്ടക്കൽ, തേഞ്ഞിപ്പാലം, കോഴിക്കോട്, കൊയിലാണ്ടി, വടകര വഴി മാഹിയിൽ വെച്ച് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.മാഹിപ്പാലം, തലശ്ശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം…

//

ധീരജിന്റെ കൊലപാതകം ; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ കസ്റ്റഡിയിൽ

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ  കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍…

///

ധീരജിന്റെ കൊലപാതകം; പോസ്റ്റ്മോർട്ടം ഇന്ന്, മൃതദേഹം നാളെ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും

എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ശേഷം മൃതദേഹം നാളെ രാവിലെ ചെറുതോണിയിൽ നിന്ന് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി ഗവ.എൻജിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് മന്ത്രി…

//

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു:കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു.കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്.കെ.എസ്.യു എസ്.എസ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി സംഘർഷമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.…

//

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസ്; വാദം പൂർത്തിയായി, വിധി 14 ന്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ സെഷൻ കോടതി ഈ മാസം 14 ന് വിധി പറയും. 2019 ഏപ്രില്‍ ഒമ്പതിനാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരടക്കം…

//

കടമ്പൂരിൽ ആർഎസ്എസ് ആക്രമണത്തിൽ സിപിഐ എം പ്രവർത്തകർക്ക് പരിക്ക്

കടമ്പൂർ പൂങ്കാവിൽ ആർഎസ്എസ് ആക്രമണത്തിൽ രണ്ട്‌ സിപിഐ എം പ്രവർത്തകർക്ക്‌ പരിക്ക്‌. കല്യാണ വീട്ടിലെത്തിയ ആക്രമികളാണ് സിപിഐ എം പ്രവർത്തകരെ മർദിച്ചത്. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. സാരമായി പരിക്കേറ്റ വൈശ്യപ്രത്ത് മോഹനൻ, കൊട്ടുങ്ങൽ ജലീസ് എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീസിന്റെ ഉമ്മ…

///