വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അപ്പീല്‍ ഇന്ന് പരിഗണിക്കും

സനാ(യമന്‍): യമന്‍ പൗരനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയ സമര്‍പ്പിച്ച അപ്പീല്‍ സനായിലെ കോടതി ഇന്ന് പരിഗണിക്കും. അപ്പീലിലെ വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഹര്‍ജിക്കാരിക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനുളള അവസരമാണ് കോടതി നല്‍കിയിരിക്കുന്നത്.2017ല്‍ യമന്‍ പൗരനെ പാലക്കാട് സ്വദേശിനിയായ…

//

നടിയെ ആക്രമിച്ച കേസ് :പള്‍സര്‍ സുനിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച്, ഇന്ന് അപേക്ഷ നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിലാണ് ക്രൈംബ്രാഞ്ച് പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സുനിൽ കുമാറുമായി നടൻ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നതടക്കം ഗൂഡാലോചനയിലെ സുപ്രധാന വിവരങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍…

//

വിസ്മയ കേസ് വിചാരണ ഇന്ന് തുടങ്ങും; സ്ത്രീധനപീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ. മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെയാണ് ഇന്ന് വിസ്തരിക്കുക. ഉത്ര വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹൻ രാജ് തന്നെയാണ്…

//

എസ്പി ചൈത്രാ തെരേസാ ജോണിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫെൽ

എസ്പി ചൈത്രാ തെരേസാ ജോണിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫെൽ. എസ്പിയുടെ കുടുംബ ചിത്രങ്ങൾ വരെ ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈൽ തയാറാക്കിയിരിക്കുന്നത്.റെയിൽവേ എസ്പിയായ ചൈത്ര തെരേസ ജോണിന്റെ വ്യാജ പ്രൊഫൈലിൽ ആർ ശ്രീലേഖ ഐപിഎസിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് കോഴിക്കോട് സൈബർ…

//

ഉത്ര വധക്കേസ്; ജീവപര്യന്തം ശിക്ഷ വിധിക്കെതിരെ സൂരജ് ഹൈക്കോടതിയിൽ

കൊച്ചി: ഉത്ര കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച വിചാരണ കോടതി ഉത്തരവിനെതിരെ സൂരജ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. മാപ്പ് സാക്ഷിയുടെ മൊഴി വസ്തുതാപരമല്ല എന്നാണ് സൂരജിന്‍റെ വാദം. പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജിന്‍റെ അപ്പീലില്‍ പറയുന്നു. അപ്പീൽ ഫയലിൽ സ്വീകരിച്ച…

//

ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം: പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

മാവേലി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് എസിപി റിപ്പോർട്ട്. യാത്രക്കാരൻ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്‍തിരുന്നു. ടി ടി ഇ യുടെ ആവശ്യപ്രകാരമാണ് പൊലീസ് ഇടപെട്ടത്. എന്നാൽ, ഇയാളെ വൈദ്യപരിശോധന നടത്താതിരുന്നതും കേസ് രജിസ്റ്റർ…

//

ശബരിമല മാളികപ്പുറത്ത് ശുചീകരണ പ്രവർത്തകനെ ആക്രമിച്ചു, തേങ്ങ കൊണ്ടുള്ള മർദനത്തിൽ തലയോട് പൊട്ടി

ശബരിമല:ശബരിമല മാളികപ്പുറത്ത് ശുചീകരണ പ്രവർത്തകനെ ആക്രമിച്ചു, തേങ്ങ കൊണ്ടുള്ള മർദനത്തിൽ തലയോട് പൊട്ടി.നടയടച്ച ശേഷവും മാളികപ്പുറം മേല്‍ശാന്തിയുടെ മുറിക്ക് സമീപത്തെ വഴിയിലൂടെ കയറ്റി വിടാന്‍ വിസമ്മതിച്ചതിനാണ് ആക്രമണം.കോഴിക്കോട് ഉള്ളേരി സ്വദേശി ദിനീഷിനെയാണ് (36) ആക്രമിച്ചത്. കയ്യിലിരുന്ന തേങ്ങാകൊണ്ട് തലയിലടിക്കുകയായിരുന്നു. തലയ്ക്ക് പൊട്ടലേറ്റ ഇയാളെ സന്നിധാനം…

//

തൃശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി.വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്.പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ് പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുമുണ്ട്.…

//

കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ഭാര്യയെയും നാലും എട്ടും വീതം വയസുള്ള രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തിയത് ഗൃഹനാഥന്‍ നാരായണനാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം നാരായണന്‍…

//

പേട്ട കൊലപാതകം മുന്‍വൈരാഗ്യം മൂലം; മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണം, പ്രതി കുറ്റം സമ്മതിച്ചു

പേട്ടയിലെ അനീഷിന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻറെ മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി.സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന്…

//