എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി റിമാൻഡിൽ

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു. ഏപ്രിൽ 28 വരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി. ഇയാളെ ജയിലിലേക്ക് മാറ്റും.…

///

ഷാറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യും, കനത്ത പൊലീസ് സുരക്ഷ

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യും.ഷാറൂഖ് സെയ്ഫിന്‍റെ ദേഹത്തുള്ള പരിക്കുകളുടെ സ്വഭാവവും പഴക്കവും പൊലീസ് സർജന്‍ പരിശോധിക്കും. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്‍റെ നീക്കം.…

///

‘എന്തിനാണ് കൊന്നത്’; നജ്മുന്നിസ കൊലപാതകത്തിൽ തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ

വാഴക്കാട് നജുമുന്നീസ കൊലപാതകക്കേസില്‍ പ്രതിയായ ഭര്‍ത്താവ് മുഹിയുദ്ദീനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍. എന്തിന് കൊന്നെന്ന് ചോദിച്ച് കൊണ്ട് നജ്മുന്നീസയുടെ സഹോദരി മുഹിയുദ്ദീന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. കേസില്‍ മുഹിയുദ്ദീന്‍ മാത്രമല്ല പ്രതി, കൂട്ടുപ്രതികളുണ്ട്. അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സഹോദരി ആവശ്യപ്പെട്ടു. തെളിവെടുപ്പിന് ശേഷം…

///

ഷാരൂഖ് സെയ്ഫി ഡൽഹി സ്വദേശി , സ്വന്തമായി യൂട്യൂബ് ചാനലും ചിട്ടയായ ജീവിത ശൈലിയും

എലത്തൂർ ട്രെയിൻ ആക്രമണ കേസിൽ പിടിയിലായ ഷാരുഖ് സെയ്ഫി ഡൽഹി എൻസിആർ നിവാസിയാണ് .ഷാരുഖ് സൈഫ് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പോയ ബാഗിൽ ഒരു പുസ്തകം കണ്ടെടുത്തിരുന്നു. കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തിൽ ഓരോ ദിവസവും എപ്പോൾ ഉറങ്ങണം,…

///

ഒടുവിൽ മധുവിന് നീതി; 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ്

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി…

///

എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫി പിടിയിൽ

എലത്തൂരിൽ ട്രെയിനിന് തീവെച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫി പിടിയിൽ.ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ. ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളോടെയാണ് മഹാരാഷ്ട്രയിൽ വച്ച് ഇയാൾ പിടിയിലാകുന്നത്. പരിക്കിന് രത്ന​ഗിരി സിവിൽ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഇന്നലെ…

///

എലത്തൂർ ട്രെയിൻ അക്രമം; സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്

എലത്തൂർ ട്രെയിൻ അക്രമണ കേസിൽ സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്. ബൈക്കിൽ കയറി പോയത് കാപ്പാട് സ്വദേശിയായ വിദ്യാർത്ഥി.ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു.വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ മാനിച്ച് വിവരങ്ങൾ പുറത്ത് വിട്ടില്ല.പ്രതിക്കായി അന്വേഷണം ഊർജിതം.…

///

പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു; ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിൽ പൊലീസ്

ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗൺ, മെഡിക്കൽ കോളേജ്, അസിസ്റ്റൻറ് കമ്മീഷണർമാരും, റൂറൽ…

///

ട്രെയിനിലെ തീവെപ്പ് ആക്രമണം; പ്രതിയുടെ തീവ്രവാദ ബന്ധവും അന്വേഷണ പരിധിയിൽ

കോഴിക്കോട് കഴിഞ്ഞ ദിവസം ഓടുന്ന ട്രെയിനിലുണ്ടായ ആക്രമണം കേന്ദ്ര  ആഭ്യന്തരമന്ത്രാലയം പരിശോധിക്കും, സംഭവത്തെക്കുറിച്ച് എൻ ഐഎയും  അന്വേഷിച്ചേക്കും. സംഭവത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടും. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ 11.30നുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കാണ്…

//