സിനിമാ സംഘടനകള്‍ വിലക്കിയതിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന്‍ നിഗം. തനിക്കെതിരെ നിര്‍മാതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്നിന്റെ വാദം.നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാഗം വിശദീകരിച്ച് നടൻ സംഘനടയ്ക്ക് കത്ത് നൽകി. ആര്‍ഡിഎക്സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നല്‍കിയതെന്നും നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും ‘അമ്മ’യ്ക്കു…
തലശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതിമാര്‍. രാത്രി കടല്‍ പാലം കാണാന്‍ പോയതിന് സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതായാണ് ദമ്പതികളുടെ പരാതി.ദമ്പതികളായ മേഘ, പ്രത്യുഷ് എന്നിവര്‍ക്കാണ് തലശ്ശേരി പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായത്. ജൂലൈ അഞ്ചിനായിരുന്നു ദമ്പതികള്‍ കടല്‍പ്പാലം കാണാന്‍ പോയത്.പൊലീസില്‍…
കണ്ണൂർ: അതിസുരക്ഷ രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത ജില്ലയിൽ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് ആർ.ടി.ഒ എൻഫോഴ്സ്മെൻറ് അധികൃതർ അറിയിച്ചു. മതിയായ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനം…
വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. കിളിമാനൂര്‍ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. 8 മാസം മുന്‍പ് കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയാണ് വീഡിയോ ചിത്രീകരിച്ചത്.ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു. യൂടൂബറെ…
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് മുന്‍പ് യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനത്തിന്‍റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശം. ആവശ്യമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പരിശോധന നടത്തിയ ശേഷമാകും യാത്ര ആരംഭിക്കുക. എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഈ അറിയിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട്…
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോർട്ട്. പീഡനം നടന്നു എന്ന് പരാതിക്കാരി പറയുന്ന വീട്ടിൽ ബാലചന്ദ്രകുമാർ പോയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. നടിയെ അക്രമിച്ച കേസിൽ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ നിർണായക…
ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കുഞ്ഞിരാമന്റെ വീട്ട് മുറ്റത്തെ ചന്ദനമരം മോഷ്ടിക്കപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.50ഓടെയാണ് നാലംഗ സംഘം മരം മുറിച്ച് കടത്തിയത്. ചന്ദന മരത്തിന് 30 വര്‍ഷം പ്രായമുണ്ട്. പള്ളിക്കരയിലെ പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തെ ചന്ദന മരമാണ് മോഷണം പോയത്.…
ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലെ ചിത്രം മാറിയതിൽ സംഘടനയ്‌ക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എം.വിജിൻ എംഎൽഎ. ഡിസൈനർക്ക് ചിത്രം മാറിപ്പോയതാണ്.അതിന്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനുവേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജന പ്രസ്ഥാനത്തെയാണ് അപമാനിക്കുന്നത്. യൂണിഫോം ധരിക്കാതെ ഇരവു പകലാക്കി…
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഉത്തരവിറക്കി. .പദ്ധതിക്കുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍…
നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്.അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം…
കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി എന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ തൃശൂർ പോക്സോ കോടതിയിൽ ഹാജരാക്കി. ശ്രീജിത്ത് രവിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാകുമെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ…