‘കേരളത്തിലെ ആദ്യ വൃക്കദാതാവ്’; മയ്യിൽ ഒറപ്പടിയിലെ പുതിയപുരയിൽ നാരായണി വിടവാങ്ങി

കണ്ണൂർ: കേരളത്തിലെ ആദ്യ വൃക്കദാതാവ് മയ്യിൽ കയരളം ഒറപ്പടിയിലെ പുതിയപുരയിൽ നാരായണി വിടവാങ്ങി. നൂറാമത്തെ വയസ്സിലാണ് അന്ത്യം. നാല് പതിറ്റാണ്ട് മുമ്പ് അവയവദാനത്തെ കുറിച്ച് കേരളത്തിന് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് നാരയണി വൃക്ക ദാനം നൽകിയത്. ഇരുവൃക്കകളും തകരാറിലായ സഹോദരൻ പി.പി. കുഞ്ഞിക്കണ്ണനാണ് നാരയണി…

///

സപ്ലെെകോയിലെ പായ്ക്കിങ് ചുമതല റെയ്ഡ്കോയ്ക്ക്; താത്കാലിക തൊഴിലാളികൾ പ്രതിസന്ധിയിൽ

കണ്ണൂര്‍: സപ്ലെെകോയിൽ ചിലയിനങ്ങളുടെ പായ്ക്കിങ് ചുമതല റെയ്ഡ്കോയ്ക്ക് കൈമാറി. കാലങ്ങളായി സപ്ലെെകോ തൊഴിലാളികൾ പാക്ക് ചെയ്തിരുന്ന ചില ഉൽപ്പന്നങ്ങളുടെ പായ്ക്കിങ് ആണ് റെയ്ഡ്കോയ്ക്ക് കെെമാറിയത്. സർക്കാർ തീരുമാനം നിലവിലെ തൊഴിലാളികൾക്കാണ് തിരിച്ചടിയായിരിക്കുന്നത്. ഇതുവരെ സപ്ലൈകോ തൊഴിലാളികള്‍ പായ്ക്ക് ചെയ്തിരുന്ന കടുക്, ഉലുവ, ജീരകം, പെരുഞ്ചീരകം…

///

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം…

//

പിടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദിച്ച് പ്രധാനമന്ത്രി

മലയാളി കായിക താരം പി.ടി ഉഷയെയും സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശം ചെയ്തു. വിവിധ മേഖലയിലെ പ്രഗത്ഭ്യം തെളിയിച്ചവര്‍ക്ക് നല്‍കുന്ന പരിഗണനയിലാണ് ഇരുവരുമുള്ളത്.പി.ടി ഉഷ രാജ്യത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കായികമേഖലയ്ക്ക് പി.ടി ഉഷ നല്‍കിയ നേട്ടം എല്ലാവര്‍ക്കും…

///

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു

ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ മൂന്ന് കോടി ചെലവിൽ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു. മ്യൂസിയത്തിലേക്കുള്ള ചരിത്രശേഷിപ്പുകൾ കണ്ടെത്തുവാൻ ശ്രമം തുടങ്ങി. പ്രാദേശികമായി വ്യക്തികളുടെയും കുടുംബങ്ങളുടേയും കൈവശമുള്ള കോട്ടയം രാജകുടുംബവുമായി ബന്ധപ്പെട്ടതും മൃദംഗശൈലേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ട ശേഷിപ്പുകൾ കണ്ടെത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായുള്ള വിശദ…

///

‘വിദ്യാർത്ഥിയെ മർദിക്കുന്ന അധ്യാപകൻ ‘; വീഡിയോയുടെ സത്യാവസ്ഥയുമായി കേരള പൊലീസ്

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ‘അധ്യാപകൻ വിദ്യാർത്ഥിയെ മർദിക്കുന്ന’ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥയുമായി കേരള പൊലീസ്. കേരളത്തിലേതെന്ന എന്ന രീതിയിലായിരുന്നു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നത്. വീഡിയോയ്ക്ക് അടിസ്ഥാനമായ സംഭവം നടന്നത് ഉത്തരേന്ത്യയിലാണ്. കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ധാരാളം പേർ ഈ വീഡിയോയെക്കുറിച്ച് അന്വേഷിക്കാൻ…

//

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ല; എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി

പുതുമുഖ നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി.പകരം ഹൈക്കോടതി വിധിയിൽ ഭേദഗതി വരുത്തി. വിജയ് ബാബുവിനെ എപ്പോൾ വേണമെങ്കിലും അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇരയുടെ പേരു വെളിപ്പെടുത്തിയത്…

//

പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പറഞ്ഞ് അക്രമം; ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു

പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പറഞ്ഞ് നാലം​ഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടലുടമ ബി എൽ നിവാസിൽ ഡിജോയ്ക്കാണ് പരുക്കേറ്റത്. ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ സംഘം ഭക്ഷണം കഴിച്ച് ബിൽ തുക നൽകി പോയ ശേഷം വീണ്ടും…

//

കണ്ണൂരില്‍ അഞ്ചാം ക്ലാസുകാരിയെ കാണാതായി; കണ്ടെത്തിയത് തിയേറ്ററിൽ വെച്ച്

കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് തീയറ്ററിൽ വെച്ച് .ഇന്ന് രാവിലെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ നിന്നാണ് അഞ്ചാം ക്ലാസ്സുകാരിയെ കാണാതായത് .രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലെത്തി വാഹനത്തിൽ നിന്നിറങ്ങിയ ശേഷം ക്ലാസ്സിലെത്തിയിരുന്നില്ല.വാഹനത്തിൽ ഒരുമിച്ചുണ്ടായ സഹപാഠികളാണ് കുട്ടി…

///

സാമൂഹിക പ്രവർത്തക കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

ശബരിമല കയറി വാർത്തകളിൽ നിറഞ്ഞ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു പേരുടെയും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.ശബരിമല സമരകാലത്താണ് താൻ കനകദുർഗയെക്കുറിച്ച്…

///