‘അനുരാഗിണി ഇതായെൻ’;വൈറലായി കണ്ണൂർക്കാരി കുഞ്ഞു കാർത്തിക

ശ്രീകണ്ഠപുരം;അച്ഛനും സഹോദരനും പാട്ട് പാടുന്നത് സ്ഥിരമായി കേട്ടിരുന്ന മൂന്നു വയസ്സുകാരി. സംഗതികളൊന്നും പിടികിട്ടിയില്ലെങ്കിലും പാട്ടിൽ സ്വയമലിഞ്ഞ്‌ അവൾ  ഒരു പാട്ടങ്ങ്‌ പാടി. അച്ഛൻ വീഡിയോ എടുത്ത്  ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ കുട്ടി  സമൂഹ മാധ്യമങ്ങളിലും സംഗീത ലോകത്തും താരമായി. ജോൺസൻ മാസ്റ്ററുടെ ഹിറ്റ്…

//

ഗൗരിലക്ഷ്മിയുടെ ചികിത്സക്കായി കൈത്താങ്ങ്; എം എ യൂസഫലി 25 ലക്ഷം രൂപ നൽകും

അപൂർവമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് വ്യവസായി എം എ യൂസഫലി 25 ലക്ഷം രൂപ നൽകും. ഗൗരിലക്ഷ്മിക്ക് 16 കോടി രൂപയുടെ മരുന്നെത്തിച്ച് ചികിത്സ നടത്തേണ്ട സാഹചര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലുലു ഗ്രൂപ്പ് ചെയർമാൻ സഹായം നൽകാൻ നിർദേശിച്ചിരിക്കുന്നത്. കല്ലിപ്പാടത്തെ…

//

മികച്ച കോളേജിനുള്ള കായികനേട്ടം; തുടർച്ചയായ 20-ാം തവണയും കണ്ണൂർ എസ്.എൻ. കോളേജിന്

കണ്ണൂർ : കണ്ണൂർ സർവകലാശാല മികച്ച കോളേജിന് നൽകുന്ന പുരുഷ-വനിതാ വിഭാഗം ജിമ്മി ജോർജ് ട്രോഫി 2020-21 വർഷവും കണ്ണൂർ എസ്.എൻ. കോളേജിന്. തുടർച്ചയായ 20-ാം വർഷമാണ് കോളേജ് ഈ നേട്ടം കൈവരിക്കുന്നത്.മികച്ച ഫുട്ബോൾ ടീമിനുള്ള പി.പി.ലക്ഷ്മണൻ എൻഡോവ്മെന്റിന് ഈ വർഷവും കോളേജ് അർഹരായി.…

///

‘മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ’; മാറ്റമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2022-23 അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. ”കെ പി ബി എസിലാണ് അച്ചടി. മലയാളം അക്ഷരമാല…

///

ഫ്രീഡം ഫുഡ്: കണ്ണൂർ സെൻട്രൽ ജയിലിൽ ബേക്കറിയും ഒരുങ്ങുന്നു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഉണ്ടാക്കുന്ന ചിപ്‌സ്, ലഡു തുടങ്ങിയവക്ക് പുറമെ വിപുലമായ ബേക്കറി സാധനങ്ങൾ ഉണ്ടാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.തടവുകാർക്ക് ഇതിനായി പരിശീലനം നൽകി. അപ്പക്കൂട്, പാത്രങ്ങൾ എന്നിവ ഉടൻ തന്നെ ഒരുക്കും. വറുത്ത കപ്പ ചിപ്‌സ്, കിണ്ണത്തപ്പം, കലത്തപ്പം, പഫ്‌സ്, ജിലേബി, ബിസ്കറ്റുകൾ…

//

‘ട്രിപ്പ് മുടങ്ങുന്നത് കാര്യമാക്കിയില്ല’;കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

ബസ്സിൽ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയിൽ നേരിട്ടെത്തിച്ച് ബസ് ഡ്രൈവർ മാതൃകയായി. വടകര മുടപ്പിലാവിൽ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസ്സിൽ കുഴഞ്ഞ് വീണത്. കണ്ണൂർ റൂട്ടിലോടുന്ന KL 58 P7 119 നമ്പർ ബസ്സിലെ യാത്രക്കാരിയായിരുന്നു രാധ. ഇവർ കുഴഞ്ഞുവീണതോടെ ബസ് ഡ്രൈവർ…

//

കണ്ടക്ടർമാര്‍ക്കും ഡ്രൈവർമാര്‍ക്കും ശമ്പളം ഇന്നുമുതൽ, പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കും: ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയിലെ കണ്ടക്ടർമാരുടേയും ഡ്രൈവർമാരുടേയും ശമ്പളം ഇന്നുമുതൽ നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാരിൽ നിന്ന് 30 കോടി ലഭിച്ചിരുന്നുവെന്നും ധനകാര്യ വകുപ്പിനോട് 35 കോടി രൂപ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.ഇന്ധന വിലവർദ്ധനയാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്. ശമ്പള പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കാനാണ്…

//

“ഡോക്ടർ എന്നുണ്ടാകുമെന്ന് രോഗി”, ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്ന് മറുപടി; ജീവനക്കാരിയെ പിരിച്ചുവിട്ടു

രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ച സംഭവത്തിൽ ജീവനക്കാരിക്കെതിരെ നടപടി.കോഴിക്കോട് കൊയിലാണ്ടി ഗവ: താലൂക്ക് ആശുപത്രിയിലാണ് സംഭവം .എല്ലിന്റെ ഡോക്ടർ ഏതൊക്കെ ദിവസമുണ്ടാകുമെന്ന് അന്വേഷിക്കാൻ വിളിച്ച രോഗിയോടായിരുന്നു ജീവനക്കാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റം. താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.രോഗിയോട് ജീവനക്കാരി നിരുത്തരവാദപരമായി മറുപടി നൽകിയതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ…

///

‘പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതക പരാമര്‍ശം’; നടി സായ് പല്ലവിക്കെതിരെ കേസ്

പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ നടി സായ് പല്ലവിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ ബജ്റംഗ്ദള്‍ നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി…

////

‘ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചു’;ശാന്തൻ അനുസ്മരണ ചടങ്ങിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി പു.ക.സ

അന്തരിച്ച നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ ചടങ്ങിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചത് കൊണ്ടാണ് ശാന്തൻ അനുസ്മരണ പരിപാടിയിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പു.ക.സ. കോഴിക്കോട് ജില്ലാ…

//