1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി; അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിൽ രൂപകൽപന

പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായാണ് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്.ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം. അന്ധർക്കും തിരിച്ചറിയാവുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകൽപന. നാണയത്തിന്…

///

ഗുരുവായൂരപ്പന്‍റെ ഥാർ ഇനി വിഘ്നേഷ് വിജയകുമാറിന് സ്വന്തം, ലേലത്തുക 43 ലക്ഷം + ജിഎസ്‍ടി!

മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ ജീപ്പ് ഇനി പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാറിന് സ്വന്തം. 43 ലക്ഷം രൂപയും അഞ്ച് ലക്ഷത്തോളം ജിഎസ്‍ടിയും നൽകിയാണ് വിഘ്നേഷ് വിജയകുമാർ ഥാർ ലേലം കൊണ്ടത്.അടിസ്ഥാനവിലയുടെ മൂന്നിരട്ടി തുകയ്ക്കാണ് ഥാർ ലേലത്തിൽ പോയത്.വിഘ്നേഷും മകൻ…

//

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും

ഭക്ഷ്യവിഷബാധാ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലെയ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പരിശോധന. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ്…

///

‘ഇനി ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും സിഗ്നല്‍ തെറ്റിച്ചാലും ലൈസന്‍സ് റദ്ദാക്കും’; നീക്കവുമായി മോട്ടോര്‍ വാഹനവകുപ്പ്‌

വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഉദ്യോഗസ്ഥര്‍ പരിശോധിക്കാനൊരുങ്ങുമ്പോള്‍ വാഹനം നിര്‍ത്താതെ പോവുക ഉൾപ്പടെ ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് സസ്പെൻഡ് ചെയ്യുന്നതടക്കം നടപടികളെടുക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. മഴക്കാലത്ത് വാഹനാപകടങ്ങള്‍ കൂടാനുള്ള…

//

‘അതിനകത്ത് ഒരു പരിഹാസമുണ്ടല്ലോ, ആ രീതിയില്‍ കണ്ടാല്‍ മതി’; ‘ഒറിജിനല്‍ ക്യാപ്റ്റന്‍’ വിളിയില്‍ വി ഡി സതീശന്‍

ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ‘ഒറിജിനല്‍ ക്യാപ്റ്റന്‍’ വിളിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളുടെ പുറകേ പോകുന്ന ആളല്ല താന്‍. അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കേണ്ടതില്ല. ആ ക്യാപ്റ്റന്‍ വിളിയില്‍ ഒരു പരിഹാസമുണ്ട്. അത്…

///

പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്

കൊട്ടിയൂർ∙ പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്. ട്രക്കിങ് സൗകര്യം ഒരുക്കിയതോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇനി ആർക്കും മലമുകളിലേക്ക് നടന്നു കയറാം, പാറപ്പുറത്ത് കാറ്റു കൊണ്ട് ഇരിക്കാം, പുൽമേടുകളും വിശാലമായ ദൂരത്തോളം നാട്ടിൻപുറങ്ങളും മല മുകളിൽ നിന്ന് കണ്ട് ആസ്വദിച്ച്, മനം…

//

എസ്.എൻ. പാർക്ക് ഇന്ന് ഭിന്നശേഷിക്കാർക്കായി തുറന്നുകൊടുക്കും

കണ്ണൂർ : കോർപ്പറേഷന് കീഴിലുള്ള എസ്.എൻ. പാർക്ക് ശനിയാഴ്ച വൈകുന്നേരം നാലിന് ഭിന്നശേഷിക്കാർക്കായി തുറന്നുകൊടുക്കും.എല്ലാ മാസവും ആദ്യ ശനിയാഴ്ച എസ്.എൻ. പാർക്ക് ഭിന്നശേഷിക്കാർക്കായി തുറന്നുകൊടുക്കുന്നതിനുള്ള കോർപ്പറേഷൻ കൗൺസിൽ തീരുമാനത്തിന്റെ ഭാഗമായാണിത്. പരിപാടിയുടെ ഉദ്ഘാടനം മേയർ ടി.ഒ.മോഹനൻ നിർവഹിക്കും.കളക്ടർ എസ്.ചന്ദ്രശേഖർ മുഖ്യാതിഥിയാകും.…

//

സംസ്ഥാനത്ത് പൂട്ടിയ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നു; കണ്‍സ്യൂമര്‍ ഫെഡിന്റെ 10 ഔട്ട്‌ലെറ്റുകള്‍ പ്രീമിയം ഷോപ്പുകളായി തുറക്കാൻ ഉത്തരവ്

സംസ്ഥാനത്ത് പൂട്ടിപ്പോയ മദ്യവില്‍പ്പന ശാലകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ 10 ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പുതിയ മദ്യനയത്തിന്റെ ഭാഗമായി കഴിഞ്ഞ മെയില്‍ പൂട്ടിയ ബെവ്‌കോ ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. ഇവ താലൂക്കുകളില്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമീപ സ്ഥലങ്ങളില്‍…

//

വിദ്യാർത്ഥികളെ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി; പരിശോധന കർശനമാക്കി എംവിഡിയും പൊലീസും

വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പൊലീസും മോട്ടോര‍ വാഹന് വകുപ്പും ബസുകളിലെ പരിശോധന കർശനമാക്കി. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ വർധിച്ചത് കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. ബസിൽ…

//

ആറ് വ‍ര്‍ഷങ്ങൾക്ക് മുമ്പ് വീട് വിട്ടിറങ്ങിയ ഒഡീഷ സ്വദേശി കണ്ണൂർ വളപട്ടണത്ത്,ഒടുവിൽ ജന്മനാടിന്റെ സ്നേഹത്തണലിലേക്ക്

വളപട്ടണം:ആറ് വര്‍ഷം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയെ ഒടുവിൽ കണ്ടെത്തി. 18ാമത്തെ വയസ്സിൽ കാണാതായ 24 കാരൻ പ്രദീപിനെയാണ് വളപട്ടണം പൊലീസ് കണ്ടെത്തിയത്. ജോലി കണ്ടെത്താനായി വീട് വിട്ടിറങ്ങിയതായിരുന്നു പ്രദീപ്. ഇയാളെ വളപട്ടണം ഭാഗങ്ങളിൽ കണ്ടതായി അറിഞ്ഞ് ബന്ധുക്കൾ അന്വേഷിച്ചെത്തി. തുടര്‍ന്ന് വളപട്ടണം പൊലീസ്…

//