ജൂൺ 5 ലോക പരിസ്ഥിതി ദിനം ;ബയോ കെയർ ചലഞ്ച് പൂർത്തിയാക്കിയവർക്ക് ആദരവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കഴിഞ്ഞവർഷം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടത്തിയ ബയോ കെയർ ചലഞ്ച് പൂർത്തിയാക്കിയവർക്ക് അനുമോദനം സംഘടിപ്പിക്കുന്നു.കഴിഞ്ഞവർഷം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷത്തൈയുടെ ഫോട്ടോ യൂത്ത് കോൺഗ്രസ് ലഭ്യമാക്കിയ വാട്സ്ആപ്പ് നമ്പറിലേക് അയച്ചുകൊടുത്ത്…

///

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേരില്‍ വ്യാജ വാട്സാപ്പ് തട്ടിപ്പ്: പരാതി നല്‍കി

ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോർജ് പരാതി നൽകി. ഇത്തരം തട്ടിപ്പിനെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.മന്ത്രിയുടെ പേരും, ഫോട്ടോയും ഉപയോഗിച്ച് വാട്‌സാപ്പിലൂടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് വാട്‌സാപ്പ് സന്ദേശം ലഭിച്ചത്.…

//

24 വര്‍ഷം കാടുകയറി ആദിവാസി കുട്ടികളെ പഠിപ്പിച്ച അധ്യാപികയെ തൂപ്പുകാരിയാക്കിയെന്ന് പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

24 വര്‍ഷമായി ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ തൂപ്പുകാരിയായി നിയമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ പിഎസ്എന്‍എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീപ്പര്‍ തസ്തികയിലേക്ക് നിയമിച്ചിരുന്നു. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ്…

///

കുരുന്നുകളെ വരവേറ്റ് വർണാഭമായ പ്രവേശനോത്സവം; സർക്കാർ സ്കൂളുകൾ ലോകോത്തര നിലവാരത്തിലേക്കെന്ന് മുഖ്യമന്ത്രി

വിദ്യാർത്ഥികളെ വരവേറ്റ് സംസ്ഥാനത്ത് സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടത്ത് നിർവഹിച്ചു. നാല് ലക്ഷത്തോളം നവാ​ഗതരാണ് ഇത്തവണ സ്കൂൾ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാർത്ഥികൾ സ്കൂളുകളിലുണ്ട്.കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത്…

///

‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യക്ക് ഇതിലെന്താണ് പറയാനുള്ളത്?’; ‘പോരാളി ഷാജി’യുടെ ചാമ്പിക്കോ പോസ്റ്റിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യയും ഡോക്ടറുമായ ദയ പാസ്‌കലിന്റെ പ്രതികരണം തേടിക്കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യത്തില്‍…

///

കെ കെയുടെ മുഖത്തും തലയിലും പരിക്കേറ്റ പാടുകള്‍; അസ്വാഭാവിക മരണത്തില്‍ അന്വേഷണം ആരംഭിച്ച് കൊല്‍ക്കത്ത പൊലീസ്

മലയാളി ബോളിവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സംശയം.സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ന്യൂ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൃഷ്ണകുമാര്‍ എന്ന കെ കെയുടെ മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് പറയുന്നു. കെ കെയുടെ…

///

പ്രശസ്ത മലയാളി ബോളിവുഡ് ഗായകൻ കെ. കെ അന്തരിച്ചു

പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ. കെ അന്തരിച്ചു. 53 വയസായിരുന്നു. കൃഷ്ണകുമാർ കുന്നത്ത് എന്നാണ് യഥാർത്ഥ പേര്. കൊൽക്കത്തയിലെ സംഗീത പരിപാടി അവതരണത്തിന് പിന്നാലെയാണ് മരണം.കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.…

///

‘സത്യം പുറത്തു കൊണ്ട് വരും’; വിജയ് ബാബു മടങ്ങിയെത്തി

നടിയെ പീഡിപ്പിച്ച കേസിന് പിന്നാലെ ദുബായിലേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. ഇന്ന് 9.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസുമായി സഹകരിക്കുമെന്നും വിജയ് ബാബു എയര്‍പോര്‍ട്ടിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.’ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പൊലീസുമായി…

//

‘വിമാനത്താവളത്തിൽ അറസ്റ്റു ചെയ്യുന്നത് ആരെ കാണിക്കാനാണ്’; വിജയ് ബാബുവിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് കോടതി

ബലാത്സം​ഗ കേസിൽ നിർമ്മാതാവ് വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പ്രതി നൽകിയ ജാമ്യാപേക്ഷ പരി​ഗണിക്കവെയാണ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുകയാണ് നിലവിൽ പ്രധാനപ്പെട്ട കാര്യം. വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളുടെ കാണിക്കാൻ ആണോ…

//

കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സംസ്ഥാനത്ത് നാളെ അധ്യയന വര്‍ഷാരംഭം;4 ലക്ഷം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്ക്

കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് കേരളത്തിൽ നാളെ അധ്യായന വര്‍ഷാരംഭം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂളുകളിൽ മാസ്ക് നിർബന്ധമാണ്. 42.9 ലക്ഷം വിദ്യാര്‍ത്ഥികളും 1.8ലക്ഷം അധ്യാപകരുമാണ് നാളെ സ്‌കൂളിലെത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 മുഖ്യമന്ത്രി നിര്‍വഹിക്കും.…

///