‘തെരുവിൽനിന്ന് അരുമകളായി വീട്ടിലേക്ക്’;20 തെരുവ്നായ്ക്കുഞ്ഞുക്കൾക്ക് സംരക്ഷണമൊരുക്കി കണ്ണൂർ കോർപ്പറേഷന്റെ അഡോപ്‌ഷൻ ക്യാംപ്

കണ്ണൂർ : സ്നേഹത്തോടെ കൈയിലെടുത്തപ്പോൾ അവൻ പ്രയാണിന്റെ നെ‍ഞ്ചോട്‌ ചേർന്നുകിടന്നു. തന്റെ പുതിയ കൂട്ടുകാരനെ വീഡിയോകോളിലൂടെ മുത്തശ്ശിയെ പരിചയപ്പെടുത്തി. ഇത്‌ കണ്ടുനിന്ന മേയർ ടി.ഒ.മോഹനൻ ചോദിച്ചു, ഇവനൊരു പേരുവേണ്ടേ.ഒന്നാലോചിക്കാതെ പ്രയാൺ തന്റെ ഹീറോ കെ.ജി.എഫ്. നായകന്റെ പേര്‌ പറഞ്ഞു ‘റോക്കി’. പാലും ബിസ്കറ്റുമെല്ലാം കഴിച്ച്…

//

‘ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ജേതാവിനെ കാത്ത് കേരളം’; ഒന്നാം സമ്മാനം കണ്ണൂർ കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിന്

ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ വിറ്റ FE 567525 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപയായിരിക്കും ഒന്നാം സമ്മാന ജേതാവിന് ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.ആദ്യമായി ലോട്ടറി വകുപ്പ് പുറത്തിറക്കിയ…

//

‘ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കി’,വിജയ് ബാബു ഇന്ന് എത്തില്ല; കോടതി തീരുമാനം കാത്ത് അന്വേഷണ സംഘം

യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്നും ഇന്ന് കൊച്ചിയിലെത്തില്ല. നാട്ടിലെത്താൻ ബുക്ക് ചെയ്ത ടിക്കറ്റ് വിജയ് ബാബു റദ്ദാക്കി. ദുബായിൽ നിന്ന് രാവിലെ 9 ന് എത്തുന്ന എമിറേറ്റ്സ് വിമാന ടിക്കറ്റാണ് റദ്ദാക്കിയത്.കേസിൽ വിജയ് ബാബുവിനന്റെ മുൻകൂർ ജാമ്യാപേക്ഷ…

//

‘5 മിനിറ്റ് വൈകി’; ഉദ്യോഗാര്‍ത്ഥികളെ പിഎസ്‌സി പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി

വൈകിയെത്തിയെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളെ പി എസ് സി പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍സ് സ്‌കൂളിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന പരീക്ഷയുടെ സമയം 1 30 ആയിരുന്നു. വഴിയറിയാത്തതിനാല്‍ അഞ്ച് മിനിറ്റ് താമസിച്ചാണ് ആറ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിയത്. ഇതോടെ ഉദ്യോഗാര്‍ത്ഥികളെ സെക്യൂരിറ്റി…

//

‘തെരുവു നായ്ക്കുഞ്ഞുങ്ങൾ ഇനി വഴിയിൽ അലയില്ല’;അഡോപ്ഷൻ ക്യാമ്പുമായി കണ്ണൂർ കോർപറേഷൻ

കണ്ണൂർ:തെരുവു നായ്ക്കളുടെ കുഞ്ഞുങ്ങളെ വഴിയിൽ അലയാതെ സംരക്ഷിക്കാൻ പീപ്പിൾ ഫോർ ആനിമൽ വെൽഫയർ കണ്ണൂരിന്റെയും കണ്ണൂർ കോർപറേഷന്റെയും ആഭിമുഖ്യത്തിൽ നാടൻ നായ്ക്കുട്ടികളുടെയും പൂച്ച കുട്ടികളുടെയും അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഞായറാഴ്ച (29.05.2022)കണ്ണൂർ കാൽടക്സ് മഹാത്മാമന്ദിരത്തിൽ വെച്ച് 10:00 മുതൽ 5:00 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് .…

//

‘വ്യക്തി വിവാദങ്ങൾ സിനിമയെ സ്വാധീനിക്കില്ലെന്നാണ് പറഞ്ഞത്’; പീഡനക്കേസ് മൂലം ‘ഹോമി’നെ ജൂറി ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ‘ഹോം’ എന്ന സിനിമയ്ക്ക് പുരസ്‌കാരങ്ങൾ ലഭിക്കാത്തതിൽ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയേത്തുടര്‍ന്നാണോ ‘ഹോം’ ഒഴിവാക്കപ്പെട്ടതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പല പ്രേക്ഷകരും ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ.…

//

‘എല്ലാ സിനിമകളും കുറെ പേരുടെ അധ്വാനം;സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്ന് ’’ഹോം’ സിനിമയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സംവിധായകൻ റോജിൻ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി സംവിധായകന്‍ റോജിന്‍ തോമസ്. സിനിമയ്ക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുള്‍പ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും റോജിന്‍ തോമസ് പറഞ്ഞു. ജനങ്ങളില്‍ ലഭിച്ച പ്രതികരണം വച്ച് നോക്കുമ്പോള്‍ ഹോം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നെന്നും…

//

‘അവര്‍ക്ക് കിട്ടിയ പുരസ്‌കാരം എനിക്ക് കിട്ടിയ പോലെ’;’ഹോം’ സിനിമയെ ഒഴിവാക്കിയതിൽ റോജിന്റെ വേദന മനസിലാക്കുന്നെന്ന് ഇന്ദ്രന്‍സ്

സംസ്ഥാന പുരസ്‌കാരത്തില്‍ നിന്ന് വിജയ് ബാബു നിര്‍മ്മാതാവായ ‘ഹോം’ സിനിമയെ ഒഴിവാക്കിയെന്ന ആരോപണങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ദ്രന്‍സ്. മികച്ച നടനുള്ള പുരസ്‌കാരം കിട്ടാത്തതില്‍ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്ന് വ്യക്തമാക്കി നടന്‍ രംഗത്തെത്തി. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ബിജു മേനോന്റേയും ജോജു ജോര്‍ജിന്റേയും ആരാധകനാണ് താനെന്ന്…

//

‘കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി’; വിജയ് ബാബുവിന്റ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍

ലൈംഗികാരോപണ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്. അതിനാല്‍ വിദേശത്താണെന്ന് കാണിച്ച് ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും അഡീഷ്ണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ഗ്രേഷ്യസ് കുര്യാക്കോസ്…

//

ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ തട്ടിപ്പ്; പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് നിരവധി പേർക്ക്

ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ തട്ടിപ്പ്. വ്യാജ വാട്‌സപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കടക്കം നിരവധി പേർക്കാണ് സന്ദേശം അയച്ചിരിക്കുന്നത്.മന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വാട്ട്‌സ് ആപ്പ് പ്രൊഫൈൽ ചിത്രമായാണ് മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചത്. ധനമന്ത്രിയുമായി…

///